മസ്കത്ത്: നാട്ടിലെ കല്യാണ പാർട്ടികളിലും ചെറു പരിപാടികളിലുമൊക്കെ പാടിനടക്കു േമ്പാൾ മുഹമ്മദ് അഫ്സൽ എന്ന ആലുവക്കാരെൻറ ഏറ്റവും വലിയ സ്വപ്നം ഗൾഫിൽ ഒരു സംഗീ ത പരിപാടി അവതരിപ്പിക്കുക എന്നതായിരുന്നു. സമൂഹമാധ്യമങ്ങളിൽ ലൈവ് സംഗീത വിഡിയോകളും മറ്റും ചെയ്യാറുണ്ടെങ്കിലും തന്നെപ്പോലെ അറിയപ്പെടാത്ത ഗായകന് ഗൾഫിലെ സംഗീത പരിപാടികളിലേക്ക് ക്ഷണം ലഭിക്കില്ല എന്ന് അഫ്സലിന് ഉറപ്പായിരുന്നു. തെൻറ ആഗ്രഹ പൂർത്തീകരണത്തിന് വിസിറ്റിങ് വിസയെടുത്ത് ഗൾഫിൽ വരാനായിരുന്നു അഫ്സലിെൻറ അടുത്ത തീരുമാനം. അങ്ങനെ 2014ൽ ദുബൈയിൽ വന്നിറങ്ങി. യു.എ.ഇയിൽ ചെറുതും വലുതുമായ നിരവധി പരിപാടികൾ പിന്നീടും ലഭിച്ചതായി ‘ഹാർമണിയസ് കേരള’ പരിപാടിയിൽ പെങ്കടുക്കാൻ മസ്കത്തിൽ എത്തിയ അഫ്സൽ പറഞ്ഞു. 90കളിലെ ഹിറ്റ് ഹിന്ദിഗാനങ്ങളിലൂടെയാണ് അഫ്സൽ സംഗീത പ്രേമികൾക്ക് പ്രിയങ്കരനായത്.
ഇന്ന് സമൂഹമാധ്യമങ്ങളിലെ സൂപ്പർ സ്റ്റാറാണ് ആലുവ വെളിയത്തുനാട് സ്വദേശിയായ അഫ്സൽ. യൂട്യൂബിൽ 55,000 സബ്സ്ക്രൈബർമാരാണ് അഫ്സലിന് ഉള്ളത്. രണ്ട് പാട്ടുകൾക്ക് യഥാക്രമം 2.3 മില്യണും 2.4 മില്യണും സബ്ക്രൈബർമാരുണ്ട്. ഷാരൂഖ് ഖാെൻറ മുഖച്ഛായ ഉള്ള അഫ്സലിന് മലയാളികൾക്ക് പുറമെ വടക്കേ ഇന്ത്യയിൽ നിന്നും പാകിസ്താൻ അടക്കം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും ആരാധകരുണ്ട്. മൂത്ത സഹോദരനായിരുന്ന മുഹമ്മദ് അസ്ലം ഹിന്ദി ഗാനങ്ങളുടെ വലിയ ആരാധകനായിരുന്നെന്ന് അഫ്സൽ പറഞ്ഞു. പാട്ടുകാരൻകൂടിയായ ജ്യേഷ്ഠനിലൂടെയാണ് അഫ്സലും പാട്ടുവഴിയിലേക്ക് നടന്നത്. ഫ്ലവേഴ്സ് ടി.വിയുടെ രണ്ട് പരിപാടികളിൽ അവസരം ലഭിച്ചതോടെ അഫ്സലിന് ആരാധകർ ഏറി. വിവിധ ഗൾഫ് രാജ്യങ്ങളിലും ആസ്േട്രലിയയിലുമൊക്കെ പരിപാടി അവതരിപ്പിച്ചു. ആയിരത്തോളം പാട്ടുകൾ അറിയാം. രണ്ടര മണിക്കൂർ ഒറ്റക്ക് പാടാനും തനിക്ക് മടിയില്ല. പാട്ട് കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് മുന്നിൽ പാടാനാണ് താൽപര്യമെന്നും അഫ്സൽ പറഞ്ഞു. സുഫൈനയാണ് ഭാര്യ. മുഹമ്മദ് ഫർഹാൻ ഏക മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.