സലാല: ഇന്ത്യൻ സ്കൂൾ സലാലയുടെ 38ാമത് വാർഷികാഘോഷം സ്കൂൾ മൈതാനിയിൽ നടന്നു. സെക്കൻഡറി വിഭാഗവും പ്രൈമറി വിഭാഗവും രണ്ടു ദിവസങ്ങളിലായാണ് ആഘോഷം സംഘടിപ്പിച്ചത്. ആദ്യദിനം ദോഫാർ നഗരസഭ ചെയർമാൻ ശൈഖ് സാലിം ഒഫൈത്ത് അബ്ദുല്ല അൽ ഷൻഫരി മുഖ്യാതിഥിയായിരുന്നു. സ്കൂളിെൻറ ഡയറക്ടർ ഇൻ ചാർജ് സെൽവിച്ചൻ ജേക്കബും പരിപാടിയിൽ സംബന്ധിച്ചു. ആഘോഷത്തിെൻറ ഭാഗമായി വിദ്യാർഥികൾ വർണാഭമായ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. അക്കാദമിക രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും ചടങ്ങിൽ ഉപഹാരം നൽകി. ഈ വർഷത്തെ മികച്ച ഔട്ട് ഗോയിങ് വിദ്യാർഥിയായ സൗരഭ് സിങ്ങിന് സ്വർണമെഡൽ സമ്മാനിച്ചു.
മാനേജിങ് കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഡോ. എസ്.എ. ജമീൽ, പ്രിൻസിപ്പൽ ടി.ആർ. ബ്രൗൺ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സഞ്ജീവ് കുമാർ സിങ്, മണിവണ്ണൻ, ഡോ. നിഷ്താർ, സി. വിനയകുമാർ, ഡോ. അബൂബക്കർ സിദ്ദീഖ് എന്നിവരും സംബന്ധിച്ചു. രണ്ടാം ദിനം നടന്ന പരിപാടിയിൽ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ മുഖ്യാതിഥിയായിരുന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളും മുൻ ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു. ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുമായി ചെയർമാൻ മുഖാമുഖം നടത്തി. ദോഫാർ യൂനിവേഴ്സിറ്റി ഹാളിലാണ് പരിപാടി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.