മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവലിെൻറ ഭാഗമായി ‘ഹാർമോണിയസ് കേരള’ മെഗാ ഇവൻറ് സംഘടിപ്പിക്കുന്നതിന് ‘ഗൾഫ് മാധ്യമ’വും മസ്കത്ത് മുനിസിപ്പാലിറ്റിയും തമ്മിൽ ധാരണ. മസ്കത്ത് മുനിസിപ്പാലിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മസ്കത്ത് ഫെസ്റ്റിവൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഹസൻ അലി അൽ ബലൂശി ‘ഗൾഫ് മാധ്യമം’ ജനറൽ മാനേജർ മുഹമ്മദ് റഫീഖിന് ധാരണപത്രം കൈമാറി. മസ്കത്ത് ഫെസ്റ്റിവൽ അസിസ്റ്റൻറ് ഡയറക്ടറും ഇവൻറ്സ് കമ്മിറ്റി ചെയർപേഴ്സനുമായ നദ അബ്ദുൽ റഹീം അൽ സദ്ജാലി, മീഡിയ കമ്മിറ്റി അസിസ്റ്റൻറ് ചെയർമാൻ അലി അൽ അഹ്സനി, ‘ഗൾഫ് മാധ്യമം’ ഒമാൻ റെസിഡൻറ് മാനേജർ ഷക്കീൽ ഹസൻ, ലിജിഹാസ് ഹുസൈൻ, തഫ്സി (ലിങ്ക്സ് അഡ്വർടൈസിങ്), ‘ഗൾഫ് മാധ്യമം’ ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഷൈജു സലാഹുദ്ദീൻ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.