സലാല: സലാല പ്രവാസി ഫോറം ‘പ്രവാചകൻ ജനങ്ങൾക്കൊപ്പം’ വിഷയത്തിൽ പ്രഭാഷണം സംഘടിപ്പി ച്ചു. ലുബാൻ പാലസിൽ നടന്ന പരിപാടിയിൽ ഇമാം കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുറ ഹ്മാൻ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി ഫോറം സെക്രട്ടറി റസാഖ് കോട്ടയം അധ്യക്ഷത വ ഹിച്ചു. സോഷ്യൽ ഫോറം സലാല വൈസ് പ്രസിഡൻറ് എ.കെ. മുഹമ്മദ്, പ്രവാസി ഫോറം കർണാടക ഘടകം പ്രസിഡൻറ് ഷമീർ, പ്രവാസി ഫോറം തമിഴ്നാട് ഘടകം പ്രസിഡൻറ് റിയാസ് എന്നിവർ സംസാരിച്ചു. എ.എം. നൗഷാദ് സ്വാഗതവും ഹാരീസ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന കുട്ടികളുടെ വിവിധ കലാ മത്സരങ്ങളിൽ വിജയിഇന്ത്യന് സ്കൂള്‍ ബോര്‍ഡ് ഒമാൻ ദേശീയദിനം ആഘോഷിച്ചു
മസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഒമാൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് വാദി കബീര്‍ ഇന്ത്യന്‍ സ്കൂള്‍ സംഘടിപ്പിച്ച പരിപാടി വ്യത്യസ്ത രാജ്യക്കാരുടെ സാംസ്കാരിക സംഗമ വേദി കൂടിയായി. ‘അല്‍ തയാഉശ് അല്‍ സില്മി’ സന്ദേശത്തിലാണ് പരിപാടി അരങ്ങേറിയത്. വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹമൂദ് ബിന്‍ ഖല്ഫാന് അല്‍ ഹാർതി മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവര്‍, തുനീഷ്യന്‍ സ്ഥാനപതി നൂര്‍ എതീന് അല്‍ റായ്, ഈജിപ്ത്, ഫിലിപ്പീന്‍സ്, ശ്രീലങ്ക എംബസി പ്രതിനിധികള്‍ തുടങ്ങിയവർ പെങ്കടുത്തു.
ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്മാന് ഡോ. ബേബി സാം സാമുവല്‍ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയം അഡ്മിനിസ്ട്രേഷന് ആൻഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്സ് അസി. ഡയറക്ടര്‍ ജനറല്‍ മഹ്മൂദ് യ്ഹ്യ അല്‍ ഹുസൈനി വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ നടന്ന സാംസ്കാരിക പരിപാടികളെ കുറിച്ച് വിശദീകരിച്ചു. ഒമാനിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് അംഗം അല്‍കേഷ് ജോഷി നന്ദി പറഞ്ഞു.ച്ചവർക്ക് സമ്മാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.