മസ്കത്ത്: ബൗഷർ അൽ ഷാബിയ മൈതാനത്ത് നടന്ന വാൻഗാഡ് സെവൻസ് ഫുട്ബാൾ ടൂർണമെൻറി െൻറ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് സെന്ന മലബാറിനെ പരാജയപ്പെടുത്തി എഫ്.സി കേരള ജേതാക്കളായി. 16 ടീമുകൾ പങ്കെടുത്ത ടൂർണമെൻറിൽ മസ്കത്ത് ഹാമെർസ് എഫ്.സി മൂന്നാം സ്ഥാനം നേടി. നേതാജി എഫ്.സിക്കാണ് ഫെയർപ്ലേ പുരസ്കാരം. ടൂർണമെൻറിലെ ടോപ് സ്കോററായി മത്ര എഫ്.സി താരം സുഹൈലിനേയും മികച്ച കളിക്കാരനായി മസ്കത്ത് ഹാമെർസ് താരം സുനിലിനെയും മികച്ച ഗോൾകീപ്പറായി സെന്ന മലബാർ താരം സുമിതിനെയും തെരഞ്ഞെടുത്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ രതീഷ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഭാരവാഹികളും സംഘാടക സമിതി അംഗങ്ങളും സമ്മാന വിതരണം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.