സ​ലാം എ​യ​ർ എ​യ​ർ​ബ​സ്​ 320 നി​യോ സ്വ​ന്ത​മാ​ക്കി

മ​സ്​​ക​ത്ത്​: എ​യ​ർ​ബ​സ്​ 320 നി​യോ വി​മാ​നം സ്വ​ന്ത​മാ​ക്കു​ന്ന മി​ഡി​ലീ​സ്​​റ്റി​ലെ ക​മ്പ​നി​ക​ളി​ലൊ​ ന്നാ​യി സ​ലാം എ​യ​റും. ഒ​മാ​നി​ൽ ആ​ദ്യ​മാ​യി ഇ​ത്ത​രം വി​മാ​നം സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​തും സ​ലാം എ​യ​റാ​ണ്. ഒ​മാ​നി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര ആ​ക​ർ​ഷ​ണ കേ​ന്ദ്ര​മാ​യ ‘വാ​ദി ശാ​ബ്​’ എ​ന്നാ​ണ്​ ഇ​തി​ന്​ പേ​രി​ട്ടി​രി​ക്കു​ന്ന​ത്. വി​മാ​ന​ക്ക​മ്പ​നി​യു​ടെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടി​​ലൂ​ടെ ഉ​പ​ഭോ​ക്​​താ​ക്ക​ളാ​ണ്​ ഇൗ ​പേ​ര്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​മാ​​​െൻറ പ്ര​ഥ​മ ബ​ജ​റ്റ്​ എ​യ​ർ​ലൈ​നാ​യ സ​ലാം എ​യ​ർ പു​തി​യ യാ​ത്രാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ വ്യാ​പി​പ്പി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സ​വി​ശേ​ഷ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ്​ ‘വാ​ദി ശാ​ബ്​’ ത​ങ്ങ​ളു​ടെ ശൃം​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 2019 ആ​ദ്യ പാ​ദ​ത്തി​ൽ അ​ഞ്ച്​ എ​യ​ർ​ബ​സ്​ 320 നി​യോ കൂ​ടി സ​ലാം എ​യ​ർ പു​റ​ത്തി​റ​ക്കും.

മേ​ഖ​ല​യി​ൽ വ​ള​ർ​ച്ച കൈ​വ​രി​ച്ചു​െ​കാ​ണ്ടി​രി​ക്കു​ന്ന വി​മാ​ന​ക്ക​മ്പ​നി എ​ന്ന നി​ല​യി​ൽ എ​യ​ർ​ബ​സ്​ 320 നി​യോ​യു​ടെ ഉ​ൾ​പ്പെ​ടു​ത്ത​ൽ മേ​ഖ​ല സ​ർ​വി​സു​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​ത്​ തു​ട​രാ​ൻ ക​മ്പ​നി​യെ സ​ഹാ​യി​ക്കു​മെ​ന്ന്​ സ​ലാം എ​യ​ർ സി.​ഇ.​ഒ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​ഹ്​​മ​ദ്​ പ​റ​ഞ്ഞു. എ 320​നെ അ​പേ​ക്ഷി​ച്ച്​ എ 320 ​നി​യോ​ക്ക്​ ശ​ബ്​​ദം കു​റ​വും ഇ​ന്ധ​ന​ക്ഷ​മ​ത കൂ​ടു​ത​ലു​മാ​ണ്. കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന​വും നി​യോ​ക്ക്​ താ​ര​ത​മ്യേ​ന കു​റ​വാ​ണെ​ന്നും അ​​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.മ​സ്​​ക​ത്ത്, സ​ലാ​ല, സോ​ഹാ​ർ, ദു​ബൈ, ദോ​ഹ, ജി​ദ്ദ, ക​റാ​ച്ചി, മ​ൾ​ട്ടാ​ൻ, സി​യാ​ൽ​കോ​ട്ട്, ഷി​റാ​സ്, കാ​ഠ്​​മ​ണ്ഡു, ഖ​ർ​ത്തൂം, ധാ​ക്ക എ​ന്നി​ങ്ങ​നെ 13 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ്​ നി​ല​വി​ൽ സ​ലാം എ​യ​ർ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.