മസ്കത്ത്: ശ്ലൈഹീക സന്ദർശനത്തിനായി ഒമാനിലെത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമ ാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലികാ ബാവക്ക് മസ്കത് ത് മാർ ഗ്രിഗോറിയസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സ്വീകരണം നൽകി. പരിശുദ്ധ ബാവാ തിരുമേന ി, അഭിവന്ദ്യ തിരുമേനിമാർ എന്നിവർക്ക് ഇടവകയിലെ വിശ്വാസികളും ആത്മീയ സംഘടനകളും ചേർന്ന് മെഴുകുതിരികൾ, മുത്തുക്കുട, കൊടി, നടപ്പന്തൽ, സഭാപതാക, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് സ്വീകരണം നൽകിയത്. തുടർന്ന് സെൻറ് തോമസ് ചർച്ചിൽ സന്ധ്യാ നമസ്കാരവും വചന ശുശ്രൂഷയും നടന്നു.
വെള്ളിയാഴ്ച രാവിലെ ആറിന് പ്രഭാത നമസ്കാരം,
പരിശുദ്ധ കാതോലികാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന എന്നിവ നടക്കും. തുടർന്ന് ഇടവക മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ കാതോലികാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തും. സഭയുടെ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി, നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി, വൈദികർ തുടങ്ങിയവർ ആശംസ അർപ്പിക്കും. ഇടവകയുടെ കാതോലികാ ദിന വിഹിതം, മലങ്കര സഭയുടെ വിധവ പെൻഷൻ നിധി എന്നിവയുടെ കൈമാറ്റം, ഇടവകയുടെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ് എന്നിവയും ചടങ്ങിൽ നടക്കും. തുടർന്ന് പരിശുദ്ധ കാതോലികാ ബാവയും തിരുമേനിമാരും ആത്മീയ സംഘടനകളെ അഭിസംബോധന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.