മസ്കത്ത്: സ്വദേശി േക്വാട്ടകളിൽ പൂർണമായി നിയമനം നടത്തിയാൽ കമ്പനികൾക്ക് വിദേ ശ തൊഴിലാളികളെ നിയമിക്കാനുള്ള അനുമതി അറിയിക്കുന്ന പുതിയ ഒാൺലൈൻ സംവിധാനവുമായ ി മാനവ വിഭവശേഷി മന്ത്രാലയം. വിദേശികളുടെ വിസകൾക്ക് അപേക്ഷിക്കുേമ്പാൾ സ്വദേശി േ ക്വാട്ടകളിൽ പൂർണമായി നിയമനം നടത്തിയ കമ്പനികൾക്ക് പച്ച ലൈറ്റും അല്ലാത്തവർക്ക് ചുവപ്പ് ലൈറ്റും തെളിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സ്വദേശിവത്കരണ നയത്തെ കുറിച്ച് അവ്യക്തതയുള്ള കമ്പനികൾക്ക് മഞ്ഞ ലൈറ്റാണ് തെളിയുക.
ഇൗ കമ്പനികൾ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും നിർദേശമുണ്ട്. സ്വദേശിവത്കരണ നിരക്ക് പൂർത്തീകരിക്കാത്ത കമ്പനികളിൽ വിദേശികൾക്കുള്ള ഒരു വിസയും അനുവദിക്കേണ്ടെന്നാണ് മന്ത്രാലയത്തിെൻറ തീരുമാനം. സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണം വർധിപ്പിക്കുന്നതിലാണ് പുതിയ ഒാൺലൈൻ സംവിധാനത്തിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയ വക്താവ് പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വകാര്യവത്കരണ സൂചികയുമായി ബന്ധപ്പെട്ടതാണ് സംവിധാനം. പരമാവധി സ്വദേശിവത്കരണ നിരക്ക് നേടിയ കമ്പനികളുടെ ലൈസൻസ് അപേക്ഷകൾ നേരിട്ട് അക്രഡിറ്റേഷൻ ഘട്ടത്തിലേക്ക് പോകും. സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക്കലായി സ്വദേശിവത്കരണ സൂചിക കാണാൻ സംവിധാനത്തിൽ സൗകര്യമുണ്ടെന്നും വക്താവ് വ്യക്തമാക്കി.
ഒമാനിലെ തൊഴിൽ പെർമിറ്റ് സംവിധാനം പുനഃക്രമീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഡിസംബറിൽ വാണിജ്യ പെർമിറ്റ് സേവനത്തിെൻറ പുതിയ പതിപ്പ് അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രാലയം സ്വദേശിവത്കരണം ഉറപ്പാക്കാൻ പുതിയ ഒാൺലൈൻ സംവിധാനവുമായി രംഗത്തെത്തിയത്. നിയമപരമായ ബാധ്യതകൾ കമ്പനികൾ നിറവേറ്റിയിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തുന്ന പ്രക്രിയയിൽ ഉൾപ്പെട്ട മറ്റു അതോറിറ്റികളെയും സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയത്തിലെ അഡ്വാൻസ്ഡ് മാൻപവർ മാനേജ്മെൻറ് സിസ്റ്റംസ് പ്രോജക്ട് മാനേജർ ഖൗല അൽ ജുനൈബി പറഞ്ഞു. ജനറൽ സെക്രേട്ടറിയറ്റ് ഒാഫ് ടാക്സേഷൻ, സാമൂഹിക ഇൻഷുറൻസ് പൊതുഅതോറിറ്റി, പബ്ലിക് എസ്റ്റാബ്ലിഷ്മെൻറ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്സ്, റോയൽ ഒമാൻ പൊലീസ്, ദുകമിലെ പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റി എന്നിവയെയാണ് ഉൾപ്പെടുത്തിയതെന്നും അവർ അറിയിച്ചു.
വേഗത്തിൽ ഏകീകൃത നമ്പർ ലഭിക്കാൻ ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾക്ക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ പുതുക്കിയ പതിപ്പിൽ സാധിക്കും. എംബസികൾ, പള്ളികൾ, സ്പോർട്സ് ക്ലബുകൾ, കൺസൾട്ടിങ് ഒാഫിസുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വാണിജ്യ-വ്യവസായ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് നവംബർ ഒന്നിനാണ് പ്രഖ്യാപനമുണ്ടായത്. സ്റ്റാറ്റിസ്റ്റിക്സ്-ഇൻഫർമേഷൻ ദേശീയ കേന്ദ്രത്തിെൻറ കണക്ക് പ്രകാരം 2017 അവസാനത്തോടെ നിർമാണ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് 8.2 ശതമാനത്തോളമാണ്. വാഹന വിൽപന-അറ്റകുറ്റപ്പണി മേഖലയിൽ ഇത് 13 ശതമാനമാണ്. ഏറ്റവും കൂടുതൽ സ്വദേശിവത്കരണം നടപ്പായത് വാണിജ്യ ബാങ്കുകളിലാണ്. 93.1 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്. എണ്ണ-വാതക കമ്പനികളിൽ 80.6 ശതമാനം, ഇൻഷുറൻസ്-ധനകാര്യ സേവന മേഖലയിൽ 67.7 ശതമാനം, വാർത്താവിനിമയ മേഖലയിൽ 75.9 ശതമാനം ഹോട്ടൽ മേഖലയിൽ 28.9 ശതമാനം എന്നിങ്ങനെയും സ്വദേശിവത്കരണം നടപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.