മസ്കത്ത്: ഇന്ത്യൻ സ്കൂൾ മുലദയിലെ വൈ.സി.െഎ.എസ് (യങ് കമ്യൂണിറ്റേറിയൻസ് ഓഫ് ഇന്ത്യൻ സ്കൂൾ) ക്ലബ് വിദ്യാർഥികൾ വുദാം ബീച്ചും പരിസരവും വൃത്തിയാക്കി. ക്ലബ് അംഗങ്ങളായ 24 വിദ്യാർഥികളാണ് രണ്ട് ഹെക്ടറോളം നീണ്ടുകിടക്കുന്ന ബീച്ച് പരിസരം ശുചിയാക്കിയത്. ശുചീകരണത്തിന് ആവശ്യമായ ഗ്ലൗസ്, മാലിന്യം നീക്കാനുള്ള വാഹനം എന്നിവ നഗരസഭ നൽകി. അധ്യാപകരായ അർജുൻ, സുൽ അമീൻ, ശ്യാമ അർജുൻ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. വിദ്യാർഥികളെ നഗരസഭാ അധികൃതർ, എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ, സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ ഷരീഫ്, വൈസ് പ്രിൻസിപ്പൽമാരായ വി.സി. ജയ്ലാൽ, ഷീജ അബ്ദുൽ ജലീൽ, കോ കരിക്കുലർ ആക്ടിവിറ്റീസ് ചീഫ് കോഒാഡിനേറ്റർ നിയാസ് അഹമ്മദ്, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.