മസ്കത്ത്: കോട്ടയം നേറ്റീവ് ബാൾ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നടന്ന ഇൗ വർഷത്തെ നാടൻ പന്തുകളിമത്സരത്തിൽ പുതുപ്പള്ളി ടീം ജേതാക്കളായി. അരീപ്പറമ്പ് ടീം ആണ് റണ്ണേഴ്സ്അപ്പ്. ഖുറം വുമണ്‍സ് അസോസിയേഷന് സമീപത്തെ മൈതാനിയിൽ നടന്ന ഫൈനൽ മത്സരം മോഡേണ്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു. ജേതാക്കളായ പുതുപ്പള്ളി ടീമിന് ഈരച്ചേരിയില് കൊച്ച് മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും ആശാരിപ്പറമ്പില്‍ ജോയ് മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും നൽകി.
റണ്ണേഴ്സ് അപ്പായ അരീപ്പറമ്പ് ടീമിന് കോട്ടയം നേറ്റീവ് ബാൾ അസോസിയേഷെൻറ എവറോളിങ് ട്രോഫിയും കുന്നുവള്ളിയില് പാപ്പച്ചന് മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും മൂന്നാം സ്ഥാനക്കാരായ മീനടം ടീമിന് തേവടിയില്‍ ജെയിംസ് മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും സമ്മാനിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഒമാന്‍ സ്വദേശികളുടെ നല്ല പങ്കാളിത്തം മത്സരത്തില്‍ ഉടനീളം ഉണ്ടായിരുന്നു. ഫൈനല്‍ മത്സരത്തിലുടനീളം ഇരു ടീമുകള്‍ക്കുമായി ആർപ്പുവിളികളുമായി സ്വദേശികൾ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.