മസ്കത്ത്: സീബ് ഇന്ത്യൻ സ്കൂളിൽ 15ാമത് വാർഷിക കായികമേള നടന്നു. ഒമാൻ ദേശീയ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വൈശാലി ജസ്റാണി മുഖ്യാതിഥിയും സീബ് ക്ലബ് വൈസ് പ്രസിഡൻറ് യൂസുഫ് അബ്ദുല്ല സാലെം അൽ വഹൈബി വിശിഷ്ടാതിഥിയുമായിരുന്നു. അസ്വരി ദിയോറെസ്, എസ്.എം.സി പ്രസിഡൻറ് എ.കെ. മൊയ്തു, എസ്.എം.സി അംഗങ്ങൾ, മറ്റ് സ്കൂളുകളിലെ പ്രിൻസിപ്പൽമാർ തുടങ്ങിയവരും സംബന്ധിച്ചു. മാർച്ച് പാസ്റ്റിനും പ്രതിജ്ഞക്കും ശേഷം മുഖ്യാതിഥി സ്കൂൾ കായികദീപം കൊളുത്തി.
റെയിൻബോ ഡ്രിൽ ഡിസ്പ്ലേ, ഗ്രൂപ് എയറോബിക്സ് ഡ്രിൽ ഡിസ്പ്ലേ തുടങ്ങിയവ നടന്നു. വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു. അണ്ടർ 11 ആൺ, പെൺ വിഭാഗങ്ങളിലായി ജെർമിയ അജി െഎസക്ക്, ഫാത്തിമ നസ്റിൻ, അണ്ടർ-14 ആൺ, പെൺ വിഭാഗങ്ങളിലായി ധ്യാൻ ദീപക്ക്, അമായ മേനോൻ, അണ്ടർ 17ൽ ആദിൽ സബാഹ്, എസ്.എം ആദിത്യ, നതാഷ റോബർട്ട്, അണ്ടർ 19 വിഭാഗത്തിൽ ആദം അംജദ്, ദേവു ജോബി, ശ്വേത ശാന്തിലാൽ എന്നിവർ വ്യക്തിഗത ട്രോഫികൾ സ്വന്തമാക്കി. മാർച്ച്പാസ്റ്റിനുള്ള പുരസ്കാരം ഗ്രീൻ ഹൗസിനും ഒാവറോൾ പുരസ്കാരം യെല്ലോ ഹൗസിനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.