മസ്കത്ത്: സി.ബി.എസ്.ഇ ഒമാന്‍ ക്ലസ്റ്റർ അത്ലറ്റിക് മീറ്റ് മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ സമാപിച്ചു. മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. സലാല ഇന്ത്യന്‍ സ്കൂള്‍ ഓവറോള്‍ റണ്ണേഴ്സ് അപ് ആയി. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുലദ ഇന്ത്യന്‍ സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളും അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സലാല ഇന്ത്യന്‍ സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മസ്കത്ത് ഇന്ത്യന്‍ സ്കൂളും അണ്ടര്‍ 19 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ മസ്കത്ത് ഇന്ത്യന്സ്കൂളും ജേതാക്കളായി. മസ്കത്ത് ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി രവി സര്‍ക്കാര്‍ ഗോയല്‍ മുഖ്യാതിഥിയായിരുന്നു.
സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി സ്പോര്‍ട്സ് സബ് കമ്മിറ്റി ചെയര്മാന് ശബാബ് ഹൈദർ, എസ്.എം.സി അംഗങ്ങൾ, പ്രിന്‍സിപ്പല്‍ ഡോ. രാജീവ് കുമാര്‍ ചൗഹാൻ, സീനിയര്‍ വൈസ് പ്രിന്‍സിപ്പൽ, വൈസ് പ്രിന്‍സിപ്പല്‍മാർ, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമാപന ചടങ്ങില്‍ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയര്മാന് സി.എം. നജീബ് മുഖ്യാതിഥിയായിരുന്നു. എസ്.എം.സി പ്രസിഡൻറ് അജയ് കുമാര്‍ പിള്ള, എസ്.എം.സി അംഗങ്ങൾ, പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അനുഷ്ക പുഞ്ച പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്പോർട്സ് കോഓഡിനേറ്റര്‍ ആബിര്‍ സുബൈദ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.