മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിെൻറ 26ാമത് വാർഷിക കായികമേള ബോഷറിലെ സുൽത് താൻ ഖാബൂസ് സ്റ്റേഡിയത്തിൽ നടന്നു. അന്താരാഷ്ട്ര ടെന്നിസ് താരവും ഒമാൻ ദേശീയ ടീമംഗവുമായ ഫാത്തിമ അൽ നബ്ഹാനി മുഖ്യാതിഥിയും പ്രഫഷനൽ നീന്തൽ താരവും ഒമാൻ ദേശീയ ടീമിെൻറ പരിശീലകനുമായ മുസല്ലം അബ്ദുല്ല അൽ ഖാദൂരി വിശിഷ്ടാതിഥിയുമായിരുന്നു. ഹെഡ്ഗേൾ അനന്യ ജയ്കിഷ് അതിഥികളെയും വിശിഷ്ട വ്യക്തികളെയും രക്ഷാകർത്താക്കളെയും സ്വാഗതം ചെയ്തു. മുഖ്യാതിഥിക്കും വിശിഷ്ടാതിഥിക്കും ഒപ്പം എസ്.എം.സി പ്രസിഡൻറ് ജയ്കിഷ് പവിത്രൻ, സ്പോർട്സ് സബ്കമ്മിറ്റി മേധാവി വർഗീസ് തരകൻ, ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ സിറാജുദ്ദീൻ ഞേലാട്ട് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.
ഫാത്തിമ അൽ നബ്ഹാനിയും സി.ബി.എസ്.ഇ നാഷനൽ ടീമംഗം ജെസിൻ രാജുവും ചേർന്ന് കൊളുത്തിയ ദീപശിഖ വർഗീസ് തരകൻ ഏറ്റുവാങ്ങി. എസ്.എം.സി പ്രസിഡൻറ് വിശിഷ്ടാതിഥിക്ക് പതാക കൈമാറി. ദീപശിഖ റിലേക്കൊടുവിൽ മുഖ്യാതിഥി കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മാർച്ച് പാസ്റ്റ് നടന്നു. സീനിയർ സെക്ഷൻ വിദ്യാർഥികളുടെ ട്രാക്ക് മത്സരങ്ങളടക്കം കാണികൾക്ക് ആവേശമായി. പ്രൈമറി വിദ്യാർഥികളുടെ മാസ് ഡ്രില്ലും നടന്നു. വിജയികൾക്ക് മുഖ്യാതിഥിയും വിശിഷ്ടാതിഥിയുമടക്കം സമ്മാനങ്ങൾ നൽകി. സി.വി രാമൻ ഹൗസ് ഒാവറോൾ ട്രോഫിയും വിവേകാനന്ദ ഹൗസ് റണ്ണേഴ്സ് അപ്പ് ട്രോഫിയും നേടി. ഹെഡ്ബോയ് ഹരികേശവ് പ്രമോദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.