മസ്കത്ത്: വിദ്യാർഥികൾക്ക് വൈവിധ്യമാർന്ന കോഴ്സുകളുടെയും തൊഴിലവസരങ്ങളുടെയും വാതായനം തുറന്നുനൽകി ‘അവനീർ’ കരിയർ ഗൈഡൻസ് പ്രോഗ്രാം ശ്രദ്ധേയമായി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് കീഴിൽ മബേല ഇന്ത്യൻ സ്കൂളിൽ വെള്ളി, ശനി ദിവസങ്ങളിലായാണ് പരിപാടി നടന്നത്. വൈവിധ്യമാർന്ന തൊഴിലവസരങ്ങളെക്കുറിച്ച് വിവിധ മേഖലകളിൽനിന്നുള്ള 16 വിദഗ്ധർ പരിപാടിയിൽ പ്രഭാഷണം നടത്തി. പുതിയ നൂറ്റാണ്ടിലേക്ക് ആവശ്യമായ തൊഴിൽ മികവ്, അവസരങ്ങൾ, വെല്ലുവിളികൾ, പുതുതലമുറക്ക് വേണ്ട ഉൾക്കാഴ്ച എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു പ്രഭാഷണങ്ങൾ. വെള്ളിയാഴ്ച രാവിലെ ദോഫാർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഹസൻ കശൂബ് പരിപാടി ഉദ്ഘാടനം ചെയ്തു.
മുൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ യൂസുഫ് നൽവാല പ്രത്യേക അതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ ബോർഡ് അംഗങ്ങൾ, മബേല സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി, പ്രിൻസിപ്പൽമാർ, അധ്യാപകർ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. ‘ഡിജിറ്റലൈസേഷെൻറ അനിവാര്യതകൾ’ വിഷയത്തിലുള്ള പാനൽചർച്ചയായിരുന്നു ആദ്യ ദിവസത്തെ പ്രധാന പരിപാടി. മിഡിലീസ്റ്റ് കോളജ് ഡീൻ ഡോ. കിരൺ ജി.ആർ പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇന്ത്യൻ അംബാസഡർ മുനു മഹാവർ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ ഡോ. ബേബി സാം സാമുവൽ സ്വാഗതവും വൈസ് ചെയർമാൻ ഡോ. സി.എം. നജീബ് നന്ദിയും പറഞ്ഞു. എഴുത്തുകാരൻ, മോട്ടിവേഷനൽ സ്പീക്കർ, മെൻറർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശിവ് ഖേരയുടെ പ്രഭാഷണമായിരുന്നു ശനിയാഴ്ചയിലെ പ്രധാന പരിപാടി. അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.