മസ്കത്ത്: റോയൽ ഒമാൻ പൊലീസിെൻറ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇനി റോഡിലെ ഗതാഗത സാഹചര്യങ്ങളുടെ അപ്പപ്പോഴുള്ള വിവരങ്ങൾ അറിയാം. ഏറ്റവും പുതിയ അപ്ഡേഷനിലാണ് ഇത് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കി യാത്ര ചെയ്യാനും അതുവഴി റോഡ് സുരക്ഷ വർധിപ്പിക്കാനും പുതിയ സൗകര്യം വഴി സാധിക്കുമെന്ന് ആർ.ഒ.പി ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടറേറ്റിലെ ക്യാപ്റ്റൻ ഇബ്രാഹീം അൽ കിന്ദി പറഞ്ഞു. റിപ്പോർട്ടിങ് സംവിധാനവും ഇൻററാക്ടീവ് മാപ്പും പുതിയ അപ്ഡേഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നവർക്ക് റോഡിലെ തിരക്ക്, കാലാവസ്ഥ, റോഡ് നിർമാണം, റോഡിലെ മൃഗങ്ങൾ തുടങ്ങി വിവിധ സാഹചര്യങ്ങൾ ആപ്പിൽ റിപ്പോർട്ട് ചെയ്യാൻ കഴിയും. വിളിക്കുന്നയാളുടെ െഎഡൻറിറ്റി മനസ്സിലാക്കി ഗവർണറേറ്റിലെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും നമ്പറുകളും ആപ്പിൽ ലഭ്യമാകും. വിവിധ രേഖകൾ ഒാൺലൈനായി സബ്മിറ്റ് ചെയ്യുന്നതിനുള്ള സൗകര്യത്തിനൊപ്പം വിസ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനും ആപ്ലിക്കേഷൻ വഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.