മസ്കത്ത്: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻറിെൻറ സെമിഫൈനൽ മത്സരങ്ങൾ ശനിയാഴ്ച സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടക്കും. ഇന്ത്യ, പാകിസ്താൻ, ജപ്പാൻ, മലേഷ്യ ടീമുകളാണ് അവസാന നാലിൽ ഇടം പിടിച്ചത്. സെമിഫൈനലിന് മുമ്പ് ടൂർണമെൻറിലെ അഞ്ച്, ആറ് സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള മത്സരവുമുണ്ടാകും. ബുധനാഴ്ച രാത്രി നടന്ന തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമിഫെനലിൽ പ്രവേശിച്ചത്.
ഇരു ടീമുകളും മികച്ച കളിയാണ് പുറത്തെടുത്തതെങ്കിലും നിർഭാഗ്യം കൊറിയക്ക് പുറത്തേക്കുള്ള വഴിയൊരുക്കി. മലേഷ്യയുമായുള്ള മത്സരത്തിൽ നിറംമങ്ങിയ ഹർമൻപ്രീത് സിങ്ങിെൻറ ഹാട്രിക്കാണ് ഇന്ത്യക്ക് മിന്നുന്ന ജയം സ്വന്തമാക്കാൻ വഴിയൊരുക്കിയത്. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഹർമൻപ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. പെനാൽറ്റി കോർണറാണ് ഗോളിന് വഴിയൊരുക്കിയത്. ആറുമിനിറ്റിന് ശേഷം ഗുർജന്ത് സിങ് മികച്ച ഫീൽഡ് ഗോളിലൂടെ സ്കോർ 2-0 ആക്കി ഉയർത്തി. ആദ്യ പാദത്തിൽ ഇന്ത്യയാണ് മികച്ച കളി കെട്ടഴിച്ചത്. ഗോൾ തിരിച്ചടിക്കാൻ ലക്ഷ്യമിട്ടുള്ള കൊറിയൻ ആക്രമണങ്ങളോടെയാണ് രണ്ടാം പാദത്തിന് തുടക്കമായത്. 20ാം മിനിറ്റിൽ സ്യൂങ്ങിൽ ലീ കൊറിയക്കുവേണ്ടി ഗോൾ അടിച്ചു.
മൂന്നാം പാദത്തിൽ കൊറിയൻ ആക്രമണനിര ഇന്ത്യൻ പ്രതിരോധ നിരയിൽ സമ്മർദമുയർത്തിയെങ്കിലും ആക്രമണങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. അവസാന പാദത്തിൽ 47ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ഹർമൻ പ്രീത് തെൻറ രണ്ടാമത്തെ ഗോൾ നേടി. 53, 54 മിനിറ്റുകളിൽ കൊറിയക്ക് രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കീപ്പർ കൃഷൻ പഥക്കിെൻറ മികച്ച രണ്ട് സേവുകളിലൂടെ ഇന്ത്യ സമനില വഴങ്ങാതെ രക്ഷപ്പെട്ടു. കളി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കേ ഹർമൻ പ്രീത് സിങ് തെൻറ ഹാട്രിക്ക് ഗോളും ഇന്ത്യയുടെ നാലാമത്തെ ഗോളും നേടി. ബുധനാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ പാകിസ്താൻ-ജപ്പാൻ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒാരോ ഗോൾ വീതമാണ് അടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.