Posted On
date_range Updated On
date_range ചാണ്ടി ഉമ്മന് ഒമാൻ ഒ.ഐ.സി.സി സ്വീകരണം നൽകി
മസ്കത്ത്: പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന് ഒ.ഐ.സി.സി ഒമാൻ പ്രസിഡന്റ് സജി ഔസേഫിന്റെ നേതൃത്വത്തിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു ചാണ്ടി ഉമ്മൻ ഒമാനിൽ എത്തിയത്.
തന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പുതുപ്പള്ളിയിൽ ഓഫിസ് തുറന്ന്, ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ച ഒമാൻ ഒ.ഐ.സി.സി നേതാക്കളെയും പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.
സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, ബിന്ദു പാലക്കൽ, സജി ചങ്ങനാശ്ശേരി, റെജി ഇടിക്കുള, റിസ്‌വിൻ ഹനീഫ്, റെജി പുനലൂർ, ഷൈനു മനക്കര, മണികണ്ഠൻ കോതോട്ട്, തോമസ് മാത്യു, സനോജ് സണ്ണി, സജു, ഫിലിപ്പ് സാം, സജി ടി കോശി, സജി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.