സലാല ലുലുവിൽ ഒമാൻ ദേശീയ ദിനാഘോഷം കേക്ക് മുറിച്ച് സലാല അസിസ്റ്റന്റ് വാലി സാലിം മുഹമ്മദ് സൈദ് അൽ അംരി ഉദ്ഘാടനം ചെയ്യുന്നു
സലാല: ഒമാന്റെ 54ാം ദേശീയ ദിനം കൂറ്റൻ കേക്ക് മുറിച്ച് അൽവാദി ലുലു ഹൈപ്പർ മാർക്കറ്റിൽ ആഘോഷിച്ചു. സലാല അസിസ്റ്റന്റ് വാലി സാലിം മുഹമ്മദ് സൈദ് അൽ അംരിയാണ് ആഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തത്. ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝ, സലാല ലുലു ജനറൽ മാനേജർ മുഹമ്മദ് നവാബ്, അഹമ്മദ് ബസ്റാവി, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
നവംബർ മുപ്പത് വരെ വിവിധ ഉൽപന്നങ്ങൾക്ക് നിരക്കിളവുണ്ട്. കൂടാതെ ഫൈവ് ഡേ ഡീലിന്റെ ഭാഗമായി നവംബർ 24 വരെ പ്രത്യേക ഓഫറുകളും സൂപ്പർ ഫ്രൈഡേയുടെ ഭാഗമായി ഡിസംബർ മൂന്ന് വരെ സൂപ്പർ ഡീൽസും ഉണ്ട്.
കസ്റ്റമർ ഹാപ്പിനെസിന്റെ ഭാഗമായി ലോയാലിറ്റി മെംബർ ബെൻഫിറ്റും ഒരുക്കിയിട്ടുണ്ട്. സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് ബില്ലിന്റെ അടിസ്ഥാനത്തിൽ പോയന്റ് ലഭ്യമാവുകയും പിന്നീടത് ഡിസ്കൗണ്ടായി ലഭിക്കുകയും ചെയ്യും.
ഇതിൽ രജിസ്റ്റർ ചെയ്യുന്നതിനായി പ്രത്യേക കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്. ആഘോഷ ചടങ്ങിൽ വലിയ ജാനവലിയാണ് എത്തിയത്. എല്ലാവർക്കും കേക്ക് മുറിച്ച് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.