ഒമാൻ ക്രിക്കറ്റ് ടീം
മസ്കത്ത്: ഐ.സി.സി മെന്‍സ് ക്രിക്കറ്റ് വേള്‍ഡ് കപ്പ് (സി.ഡബ്ല്യു.സി) ലീഗ് രണ്ടിലെ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഒമാൻ ഇന്നിറങ്ങും. ആമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ നമീബിയാണ് എതിരാളികൾ.രാവിലെ 10.30ന് മത്സരം തുടങ്ങും. യു.എസാണ് ടൂർണമെന്റിലെ മറ്റൊരും ടീം. ആദ്യ മത്സരത്തിൽ യു.എസിനോട് 114 റൺസിന് നമീബിയ പരാജയപ്പെട്ടിരുന്നു. ഇരുടീമുകളും ആദ്യ വിജയം തേടിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
ടൂർണമെന്റിനുള്ള ഒമാൻ ടീമിനെ ദിവസങ്ങൾക്ക് മുമ്പ് കോച്ച് ദുലീപ് മെന്‍ഡിസ് പ്രഖ്യാപിച്ചിരുന്നു. പരിചയ സമ്പന്നര്‍ അണിനിരക്കുന്ന ടീം മികച്ച പ്രകടനം നടത്തുമെന്നാണ് കോച്ച് കണക്ക് കൂട്ടുന്നത്.
12ന് യു.എസ്.എയുമായും 16ന് വീണ്ടും നമീബിയക്കെതിരെയും 18ന് യു. എസ്.എക്കെതിരെയുമാണ് ഒമാന്റെ തുടര്‍ന്നുള്ള മത്സരങ്ങള്‍.നേരത്തേ നടന്ന ലീഗ് റൗണ്ടുകളിലായി 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഒമാന്‍. വരുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ മികച്ച മത്സരത്തോടെ തിരിച്ചുവരവിനൊരുങ്ങുകയാണ് സുൽത്താനേറ്റ്.
ഒമാന്‍ സ്ക്വാഡ്: ജതീന്ദര്‍ സിങ് (ക്യാപ്റ്റന്‍). ആമിര്‍ കലീം, മുഹമ്മദ് നദീം, ഹമ്മദ് മിര്‍സ, വസീം അലി, ജയ് ഒദേദ്ര, സമയ് ശ്രീവാസ്തവ, വിനയ് ശുക്ല, സുഫ്യാന് മഹ്മൂദ്, ആശിഷ് ഒദേദ്ര, ശകീല്‍ അഹമദ്,ഹാഷിര്‍ ദഫീദാര്, ഹസ്സനൈന്‍ അലി ശാഹ്, മുഹമ്മദ് ഇംറാന്‍, സിദ്ദാർഥ് ബുക്കപട്ടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.