അമ്മാൻ അന്താരാഷ്ട്ര പുസ്തകമേളയുടെ ഉദ്ഘാടനചടങ്ങിൽ ഒമാൻ പ്രതിനിധി സംഘം
മസ്കത്ത്: അമ്മാൻ അന്താരാഷ്ട്ര പുസ്തകമേളയുടെ 24ാമത് പതിപ്പിന് ജോർഡൻ തലസ്ഥാനമായ അമ്മാനിൽ തുടക്കമായി. ഈ വർഷം വിശിഷ്ടാതിഥിയായി ഒമാനെ ആദരിച്ചു.
പുസ്തകമേളയിൽനിന്ന്
സുൽത്തനേറ്റിന്റെ പ്രതിനിധിസംഘത്തെ ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ-ഹറാസി ആണ് നയിച്ചത്. ഒമാനും ജോർഡനും തമ്മിലുള്ള സാംസ്കാരികവിനിമയത്തെയും ബൗദ്ധിക സഹകരണത്തെയും വിശിഷ്ടാംഗത്വം പ്രതിഫലിപ്പിക്കുന്നു. പ്രാദേശിക, അന്തർദേശീയ സാംസ്കാരിക വേദികളിൽ ഒമാന്റെ വർധിച്ചുവരുന്ന സാന്നിധ്യത്തിന് ഇത് അടിവരയിടുകയും ചെയ്യുന്നു.
സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് പങ്കെടുക്കുന്നത്. ഇൻഫർമേഷൻ മന്ത്രാലയം, എൻഡോവ്മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയം, പൈതൃക ടൂറിസം മന്ത്രാലയം, സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി, ഒമാനി റൈറ്റേഴ്സ് ആൻഡ് ഓതേഴ്സ് അസോസിയേഷൻ, ഒമാൻ മെമ്മറി സെന്റർ, ബൈത്ത് അൽ സുബൈർ എന്നിവയുൾപ്പെടെ വിവിധ സർക്കാർ, സാംസ്കാരിക സ്ഥാപനങ്ങളുടെ സംഭാവനകൾ പ്രദർശിപ്പിക്കുന്ന പവിലിയനും നിരവധി സ്വകാര്യ ലൈബ്രറികളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഉണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും ദീർഘകാലത്തെയും ബന്ധത്തെ ഒമാന്റെ പങ്കാളിത്തം അടിവരയിടുന്നെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ സാംസ്കാരിക അണ്ടർ സെക്രട്ടറി സയ്യിദ് സഈദ് ബിൻ സുൽത്താൻ അൽ ബുസൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.