മസ്കത്ത്: ഒമാൻ-ഇന്ത്യ സ്പോർട്സ് മീറ്റിെൻറ ഭാഗമായി നടന്ന ഹോക്കി ചാമ്പ്യൻഷിപ്പിൽ സിദാബ് ഫ്രൻഡ്സ് ജേതാക്കളായി. ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ സീബ് ക്ലബിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലുഗോളുകൾക്കാണ് സിദാബ് ഫ്രൻഡ്സ് തോൽപിച്ചത്. മുഴുവൻ സമയവും പൂർത്തിയാകുേമ്പാൾ ഇരു ടീമുകളും രണ്ടു വീതം ഗോൾ അടിച്ച് സമനിലയിലായിരുന്നു. സീബ് ക്ലബാണ് ഒാരോ തവണയും ഗോളുകൾ അടിച്ചത്. സിദാബ് ഫ്രൻഡ്സ് പിന്നീട് തിരിച്ചടിക്കുകയായിരുന്നു. ഒമാൻ ദേശീയ ടീം അംഗങ്ങൾ സീബ് ക്ലബ് പൊതുവെ സമ്മർദത്തിലാണ് സ്റ്റിക് ഏന്തിയത്. സിദാബ് ഫ്രൻഡ്സ് ആണ് മികച്ച കളി കാഴ്ചവെച്ചത്. ഏകദിന ചാമ്പ്യൻഷിപ് ആണ് നടന്നത്. സെമിഫൈനൽ മത്സരത്തിൽ സീബ് ക്ലബ് അൽ അഹ്ലി സിദാബ് ക്ലബിനെയും സിദാബ് ഫ്രൻഡ്സ് അൽ സലാം സ്പോർട്സ് ക്ലബിനെയുമാണ് തോൽപിച്ചത്. സിദാബ് ഫ്രൻഡ്സിലെ മുഹമ്മദ് അലി അൽ ഖാസ്മിയെ മികച്ച ഗോൾകീപ്പറായും സീബ് ക്ലബിലെ മെഹ്മൂദ് അൽ ഹസനിയെ മികച്ച ഡിഫൻററായും തെരഞ്ഞെടുത്തു. സീബ് ക്ലബിലെ ഫഹദ് ഹസൻ അൽ ലവാത്തിയാണ് ടോപ് സ്കോറർ. അൽ സലാം സ്പോർട്സ് ക്ലബിലെ ഇല്യാസ് സുലൈമാനെ പ്ലെയർ ഒാഫ് ദി ടൂർണമെൻറ് ആയും തെരഞ്ഞെടുത്തു.
ഇന്ത്യൻ എംബസിയുടെയും ഒമാൻ കായിക മന്ത്രാലയത്തിെൻറയും രക്ഷാകർതൃത്വത്തിൽ ഇന്ത്യൻ സോഷ്യൽക്ലബ് മലയാളം വിഭാഗമാണ് സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നത്. യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബിെൻറ പിന്തുണയും ടൂർണമെൻറിന് ഉണ്ടായിരുന്നു. നേരത്തേ നടന്ന പരിപാടിയിൽ ഒമാൻ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ സാലിഹ് ഖലീഫ അൽ ഖുസൈബി ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.
ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ ക്യാപ്റ്റൻ താലിബ് അൽ വഹൈബി, സ്പോർട്സ് ഡയറക്ടർ അഹമ്മദ് അൽ ജഹ്ദമി, ഒമാൻ ഹോക്കി അസോസിയേഷൻ കൺസൽട്ടൻറ് എസ്.എ.എസ് നഖ്വി, ഹോക്കി കോച്ച് അബ്ദുൽ റഹ്മാൻ യഹ്യ ഇസ്സ അൽ റൈസി എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഡിസംബർ അവസാനം നടക്കുന്ന ഒമാൻ-ഇന്ത്യ സ്പോർട്സ് മീറ്റിെൻറ ഗ്രാൻഡ് ഫൈനലിൽ ജേതാക്കൾക്കുള്ള ട്രോഫികൾ സമ്മാനിക്കുെമന്ന് മലയാളം വിഭാഗം കൺവീനർ ടി. ഭാസ്കരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.