മസ്കത്ത്: നെറ്റ്വർക്ക് റെഡിനസ് ഇൻഡക്സിൽ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒമാൻ. 2023ലെ 54ാം സ്ഥാനത്തെ അപേക്ഷിച്ച് ആഗോളതലത്തിൽ ഈ വർഷം സുൽത്താനേറ്റ് നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 50ാം സ്ഥാനത്തേക്കെത്തി.
ആഗോളതലത്തിൽ മത്സരശേഷി വർധിപ്പിക്കുന്നതിന് ആശയവിനിമയവും വിവരസാങ്കേതിക വിദ്യയും നൽകുന്ന അവസരങ്ങളിൽനിന്ന് രാജ്യങ്ങൾ എത്രത്തോളം പ്രയോജനം നേടുന്നു എന്നാണ് സൂചിക അളക്കുന്നത്.
സാങ്കേതികവിദ്യ, സമൂഹം, സ്വാധീനം, ഭരണം എന്നീ നാല് ഘടകങ്ങളായിരുന്നു സൂചികയിൽ അടങ്ങിയിരുന്നത്. മൊബൈൽ ഇന്റർനെറ്റ് നെറ്റ്വർക്കുകളുടെ പോപ്പുലേഷൻ കവറേജിൽ ആഗോളതലത്തിൽ ഒന്നാം റാങ്ക്, വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്താൻ ഗവൺമെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഒമ്പതാം സ്ഥാനം, വെർച്വൽ സോഷ്യൽ നെറ്റ്വർക്കുകളുടെ ഉപയോഗത്തിന് 10ാം സ്ഥാനം, ഇന്റർനെറ്റ് ഉപയോഗത്തിലെ ലിംഗ വ്യത്യാസത്തിൽ 11ാം സ്ഥാനം, വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഐ.സി.ടി നൈപുണ്യത്തിന് 23, സൈബർ സുരക്ഷയ്ക്ക് 28ാം സ്ഥാനവും സുൽത്താനേറ്റ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.