ഒമാന്‍ െഎ.സി.എഫ് ചാര്‍ട്ടേഡ് വിമാനം ശനിയാഴ്ച; 180 പ്രവാസികള്‍ നാടണയും

മസ്‌കത്ത്: െഎ.സി.എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചാര്‍ട്ടേഡ് വിമാനം ശനിയാഴ്ച മസ്‌കത്തില്‍ നിന്ന് പുറപ്പെടുമെന്ന് ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് അറിയിച്ചു. കോഴിക്കോട്ടേക്കാണ് ആദ്യ സര്‍വീസ്. 

11 ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 42 പേർ, സന്ദര്‍ശന വിസയില്‍  എത്തി ഒമാനില്‍ കുടുങ്ങിയ 50 പേര്‍, ജോലി നഷ്ടപ്പെട്ട 48 പ്രവാസികള്‍ എന്നിവരുള്‍പ്പെടെ180 പേര്‍ക്കാണ് അവസരമുണ്ടാകുക. 

യാത്രക്കാരില്‍15 ശതമാനത്തോളം പേർ സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്. 50 ശതമാനം യാത്രക്കാര്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ നിരക്കിളവും നല്‍കിയിട്ടുണ്ടെന്ന് ഐ.സി.എഫ് നാഷനല്‍ കമ്മിറ്റി അറിയിച്ചു. ബാക്കിയുള്ളവര്‍ സാധാരണ നിരക്കിലും യാത്ര ചെയ്യും.  

ഒമാനില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കായി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള ആദ്യ സര്‍വീസാണ് ഇത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് യാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. എംബസിയുടെ മുന്‍ഗണനാ ക്രമത്തിലാണ് യാത്രക്കാര്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെയും കേരള മുസ്ലിം ജമാഅത്തി​​െൻറയും നേതൃത്വത്തില്‍ നടത്തിയ ഇടപെടലാണ് നടപടികള്‍ വേഗത്തിലായത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. ഒമാന്‍ അധികൃതരുടെയും കേന്ദ്രത്തി​​െൻറയും കേരള സര്‍ക്കാറി​​െൻറയും മുഴുവന്‍ നിര്‍ദേശങ്ങളും പാലിച്ചാണ് ചാര്‍ട്ടേഡ് വിമാനമെന്നും െഎ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ കണ്ണൂര്‍, കൊച്ചി സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നതിനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - OMan ICF chartered flight will reach kozhikode on saturday- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.