മസ്കത്ത്: ഒമാൻ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയും സംഘവും അൽജീരിയയിലേക്ക് തിരിച്ചു. ഇൗമാസം ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന അറബ് ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിൽ പെങ്കടുക്കുന്നതിനാണ് യാത്ര. സുരക്ഷാ വിഷയങ്ങളിലെ അംഗരാജ്യങ്ങളുടെ നയവും പരസ്പര സഹകരണവുമടക്കം വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചചെയ്യും. പൊലീസ് ആൻഡ് കസ്റ്റംസ് ഫോർ ഒാപറേഷൻസ് അസി. ഇൻസ്പെക്ടർ ജനറൽ മേജർ ജനറൽ ഹമദ് ബിൻ സുലൈമാൻ അൽ ഹാത്മിയടക്കം പ്രതിനിധി സംഘവും മന്ത്രിക്ക് ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.