156 പ്ര​വാ​സി​ക​ൾ​ക്ക് പൗ​ര​ത്വം ന​ൽ​കി ഒ​മാ​ൻ

മ​സ്ക​ത്ത്: 156 പ്ര​വാ​സി​ക​ൾ​ക്ക് ഒ​മാ​ൻ പൗ​ര​ത്വം ന​ൽ​കി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഫെ​ബ്രു​വ​രി​യി​ൽ ഒ​മാ​ൻ പൗ​ര​ത്വം നേ​ടു​ന്ന​തി​ന് പു​തി​യ വ്യ​വ​സ്ഥ​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ഈ ​രാ​ജ​കീ​യ ഉ​ത്ത​ര​വ് പ്ര​കാ​രം, രാ​ജ്യ​ത്ത് കു​റ​ഞ്ഞ​ത് 15 വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ താ​മ​സം, അ​റ​ബി ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യം, ന​ല്ല പെ​രു​മാ​റ്റ​ത്തി​ന്റെ രേ​ഖ എ​ന്നി​വ പൗ​ര​ത്വം നേ​ടാ​ൻ അ​നി​വാ​ര്യ​മാ​ണ്. പൗ​ര​ത്വം നേ​ടു​ന്ന​തി​ന് അ​പേ​ക്ഷ​ക​ർ​ക്ക് സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യ​വും ന​ല്ല ആ​രോ​ഗ്യ​വു​മു​ണ്ടാ​ക​ണം. മു​ൻ പൗ​ര​ത്വം ഉ​പേ​ക്ഷി​ക്കു​ക​യും വേ​ണം.

പൗ​ര​ത്വ അ​പേ​ക്ഷ​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ളോ വ്യാ​ജ രേ​ഖ​ക​ളോ സ​മ​ർ​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ ക​ഠി​ന ശി​ക്ഷ​ക​ൾ നേ​രി​ടേ​ണ്ടി​വ​രും.

കു​റ്റ​വാ​ളി​ക​ൾ​ക്ക് മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും 5,000 റി​യാ​ൽ മു​ത​ൽ 10,000 റി​യാ​ൽവ​രെ പി​ഴ​യും ല​ഭി​ക്കും. പു​തി​യ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് പൗ​ര​ത്വ അ​പേ​ക്ഷ​ക​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക.

വി​ശ​ദീ​ക​ര​ണം ന​ൽ​കാ​തെ ഏ​തൊ​രു അ​പേ​ക്ഷ​യും നി​ര​സി​ക്കാ​നു​ള്ള അ​ധി​കാ​രം മ​ന്ത്രാ​ല​യ​ത്തി​നു​ണ്ട്. ദേ​ശീ​യ​ത ത​ർ​ക്ക​ങ്ങ​ൾ ഇ​നി കോ​ട​തി വി​ധി​ക​ൾ​ക്ക് വി​ധേ​യ​മാ​കി​ല്ല.

Tags:    
News Summary - Oman grants citizenship to 156 expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.