മസ്‌കത്ത്: ഓപൺ വാട്സ്ആപ് കൂട്ടായ്മയായ ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ്- ന്യൂഇയർ ആഘോഷങ്ങളോടനുബന്ധിച്ച് പ്രവാസികൾക്കായി കേക്ക് മേക്കിങ് മത്സരം സംഘടിപ്പിക്കും. ജനുവരി മൂന്നിന് വൈകുന്നേരം അൽഖുവൈറിലെ നിസാർക്കാസ് അടുക്കളയിലാണ് മത്സരം നടക്കുക. ഇതിനോടനുബന്ധിച്ച് ഒമാൻ പ്രവാസി അസോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 മത്സരാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമെന്ന് സംഘാടകർ അറിയിച്ചു. രജിസ്റ്റർ ചെയ്യാൻ 9117 1650, 7937 1539 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.