Posted On
date_range Updated On
date_range സുഡാനിൽനിന്ന് ഒമാൻ, സുഡാൻ കുടുംബങ്ങളെ ഒമാൻ എംബസി ഒഴിപ്പിച്ചു
മസ്കത്ത്: ആഭ്യന്തര സംഘർഷം നടക്കുന്ന സുഡാനിൽനിന്ന് ഒമാൻ, സുഡാൻ കുടുംബങ്ങളെ ഒമാൻ എംബസി ഒഴിപ്പിച്ചു. സുഡാൻ തലസ്ഥാനമായ ഖാർത്തൂം, ഒംദുർമാൻ നഗരം എന്നിവിടങ്ങളിൽനിന്നാണ് ഒമാനി കുടുംബങ്ങളെയും സുൽത്താനേറ്റിൽ താമസിക്കുന്ന സുഡാൻ പൗരൻമാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
ഒമാനിലേക്ക് ഇവരെ എത്തിക്കാനുള്ള സൗകര്യം എംബസി ഉറപ്പാക്കിയിട്ടുണ്ട്. സൗദി അറേബ്യയയുമായി സഹകരിച്ചാണ് ഇവരെ ഒഴിപ്പിച്ചത്.
ആളുകളെ ഒഴിപ്പിക്കാൻ സഹായം ചെയ്ത സൗദിക്കും യാത്ര സുഗമമാക്കാൻ അതിർത്തികൾ തുറന്നിട്ട തുർക്കിയക്കും ഒമാൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.