ദോഫാർ ഖരീഫ് സീസൺ: പ്രത്യേക നമ്പർ പ്ലേറ്റുകളുമായി റോയൽ ഒമാൻ പൊലീസ്

മസ്കത്ത്: ഈ വർഷത്തെ ദോഫാർ ഖരീഫ് സീസണിനോടനുബന്ധിച്ച് വാഹനങ്ങൾക്കായി പ്രത്യേക വെള്ള സ്മരണിക ലൈസൻസ് പ്ലേറ്റുകൾ അനുവദിക്കാൻ റോയൽ ഒമാൻ പോലീസ്. വാർഷിക മൺസൂൺ ടൂറിസം കാലയളവിൽ ദോഫാർ ഗവർണറേറ്റിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് ആകർഷകമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

ദോഫാറിലെ പ്രശസ്തമായ മൺസൂൺ (ഖരീഫ്) ഉത്സവത്തെയും വിനോദസഞ്ചാരത്തെയും ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഈ പ്ലേറ്റുകൾ ടൂറിസം സീസണിന്റെ ഒരു ഔദ്യോഗിക സ്മരണികയായി (സുവനീർ) മാറും. ഒമാനിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നും ഖരീഫ് ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് തങ്ങളുടെ സന്ദർശനം അവിസ്മരണീയമാക്കാൻ ഇത്തരം സുവനീറുകൾ സഹായിക്കും.



ഒരു ‘ലിമിറ്റഡ് എഡിഷൻ’ പോലെ വാഹനങ്ങളിൽ ഇത് ഘടിപ്പിക്കാം. താൽപര്യമുള്ളവർക്ക് ആർ.ഒ.പി സർവീസ് സെന്ററുകൾ, ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി അപേക്ഷിക്കാം. 2026 ജൂൺ ഒന്നു മുതൽ ഡിസംബർ 31 വരെയാണ് ഈ സ്മരണിക പ്ലേറ്റുകളുടെ കാലാവധി. വാഹനത്തിന്റെ നിലവിലുള്ള രജിസ്ട്രേഷൻ നമ്പർ തന്നെയാണ് ഈ പ്ലേറ്റുകളിലും ഉണ്ടാവുക. രാജ്യത്തെ നിലവിലുള്ള മോട്ടോർ വാഹന നിയമങ്ങളും ഇൻഷുറൻസ് നിബന്ധനകളും ഇതിനും ബാധകമായിരിക്കുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Tags:    
News Summary - Oman Dhofar Kharif Season: Royal Oman Police with special number plates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.