മസ്കത്ത്: ആറാമത് ഒമാൻ മരുഭൂ മാരത്തൺ സമാപിച്ചു. ഒമാനിൽനിന്നുള്ള 35 പേർ അടക്കം 23 രാഷ്ട്രങ്ങളിൽനിന്നുള്ള 120 പേരാണ് മത്സരത്തിൽ പെങ്കടുത്തത്. ആറു ഘട്ടങ്ങളിലായി 165 കിലോമീറ്ററാണ് മത്സരാർഥികൾ പിന്നിട്ടത്. മൊറോക്കോയിൽനിന്നുള്ള റാഷിദ് അൽ മൊറാബിത്തിയും മുഹമ്മദ് അൽ മൊറാബിത്തിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി.
ഒമാനി താരം സാമി അൽ സഇൗദിയാണ് മൂന്നാമതായി ഫിനിഷ് ചെയ്തത്. വനിതകളുടെ വിഭാഗത്തിൽ മൊറോക്കോയിൽനിന്നുള്ള അസീസ റാജിയാണ് പ്രഥമ സ്ഥാനത്ത് ഒാടിയെത്തിയത്. ഫ്രാൻസിൽനിന്നുള്ള കാത്ത്ലീൻ ലഫോയ്നെ രണ്ടാമതും ബ്രിട്ടനിൽ നിന്നുള്ള കാരൺ ഡേ മൂന്നാമതുമെത്തി. ടീം തലത്തിൽ മൊറോക്കോയിൽനിന്നുള്ള ടി.ജി.സി.സി ടീം ഒന്നാം സ്ഥാനം നേടി. ഒമാൻ റോയൽ ആർമിയുടെ ടീമുകൾ രണ്ടും മൂന്നും സ്ഥാനത്ത് എത്തി. ബിദിയ വിലായത്തിലെ അൽ വാസെൽ ഗ്രാമത്തിൽനിന്നാണ് ആദ്യഘട്ടത്തിലെ 25 കിലോമീറ്റർ ഫ്ലാഗ്ഒാഫ് ചെയ്തത്.
രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളിലായി യഥാക്രമം 20, 28, 27 കിലോമീറ്ററുകൾ മത്സരാർഥികൾ താണ്ടി. വെല്ലുവിളി നിറഞ്ഞ അഞ്ചാം ഘട്ടത്തിൽ രാത്രി 42 കിലോമീറ്റർ ദൂരമാണ് മത്സരാർഥികൾ പിന്നിട്ടത്. 23 കിലോമീറ്റർ നീണ്ട അവസാനഘട്ടത്തിന് ശേഷമായിരുന്നു ഫൈനൽ ഫിനിഷ്. സാമ്പത്തിക വൈവിധ്യവത്കരണത്തിനുള്ള ദേശീയ കർമ പദ്ധതി (തൻഫീദ്) ആഭിമുഖ്യത്തിലാണ് മാരത്തൺ സംഘടിപ്പിച്ചത്. ടൂറിസം മന്ത്രാലയത്തിെൻറ പിന്തുണയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.