കോവിഡ്​: ഒമാനിൽ മൂന്ന്​ ദിവസത്തിനിടെ 46 പേർ മരിച്ചു

മ​സ്​​ക​ത്ത്​: ​രാ​ജ്യ​ത്ത്​ കോ​വി​ഡ്​ വ്യാ​പ​നം ഗു​രു​ത​ര​മാ​യി ത​ന്നെ തു​ട​രു​ന്നു. 4415 പേ​ർ​ക്ക്​ കൂ​ടി രാ​ജ്യ​ത്ത്​ പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ സ​മ​യ​ത്താ​ണ്​ ഇ​ത്ര​യും പേ​ർ രോ​ഗ​ബാ​ധി​ത​രാ​യ​ത്. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 2,34,634 ആ​യി. 46 പേ​ർ കൂ​ടി മ​ര​ണ​പ്പെ​ട്ടു. ഇ​തോ​ടെ ആ​കെ മ​ര​ണ​പ്പെ​ട്ട​വ​ർ 2514 ആ​യി. ഇ​തി​ൽ 24 മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ച​ത്​ ശ​നി​യാ​ഴ്ച​യാ​ണ്.

മ​ഹാ​മാ​രി ആ​രം​ഭി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ രാ​ജ്യ​ത്ത്​ പ്ര​തി​ദി​ന മ​ര​ണ​സം​ഖ്യ 20 ക​ട​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച 15 പേ​രും വെ​ള്ളി​യാ​ഴ്ച ഏ​ഴു​പേ​രും മ​രി​ച്ചു. 3157 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 2,10,952 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. 153 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 1180 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 374 പേ​രും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

പു​തി​യ രോ​ഗി​ക​ളി​ൽ 1989 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണു​ള്ള​ത്. സീ​ബ്​-678, മ​സ്​​ക​ത്ത്​-538, ബോ​ഷ​ർ-399, മ​ത്ര-328, അ​മി​റാ​ത്ത്​-38, ഖു​റി​യാ​ത്ത്​-​എ​ട്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം.

വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ 852 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 392 പേ​രും സു​ഹാ​റി​ലാ​ണു​ള്ള​ത്. സു​വൈ​ഖ്​-143,സ​ഹം-141, ഖാ​ബൂ​റ-82, ഷി​നാ​സ്​-71, ലി​വ-23 എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ലാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ 487 പേ​രാ​ണ്​ പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യ​ത്. ഇ​തി​ൽ 237 പേ​രും ബ​ർ​ക്ക​യി​ലാ​ണു​ള്ള​ത്.

റു​സ്​​താ​ഖ്​-162, മു​സ​ന്ന-63,അ​വാ​ബി-​ഒ​മ്പ​ത്, ന​ഖ​ൽ-​എ​ട്ട്, വാ​ദി അ​ൽ മ​ആ​വി​ൽ-​എ​ട്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ വി​ലാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ൾ. ദാ​ഖി​ലി​യ -243, തെ​ക്ക​ൻ ശ​ർ​ഖി​യ-208, ദോ​ഫാ​ർ-163, വ​ട​ക്ക​ൻ ശ​ർ​ഖി​യ-145, ദാ​ഹി​റ-139, ബു​റൈ​മി-95, അ​ൽ വു​സ്​​ത-87, മു​സ​ന്ദം-​ഏ​ഴ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ രോ​ഗി​ക​ൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.