കോവിഡ്: 24മണിക്കൂറിൽ 576രോഗികൾ

മസ്​കത്ത്​: കഴിഞ്ഞ 24മണിക്കൂറിനിടെ ഒമാനിൽ കോവിഡ്​ ബാധിച്ച്​ 10പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു​. ഇതോടെ ആകെ മരണസംഖ്യ 2148ആയി. 576പേർക്ക്​ പുതുതായി രോഗം ബാധിച്ചിട്ടുമുണ്ട്​. ഇതോടെ ആകെ രോഗികൾ രാജ്യത്ത്​ 2,02,713ആയി. ഇവരിൽ 1,86,391പേർ ഇതിനകം രോഗവിമുക്​തരായിട്ടുണ്ട്​. രോഗവിമുക്​തി നിരക്ക്​ 92ശതമാനമാണ്​.

83പേരെയാണ്​ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 729ആയി. ഇവരിൽ 255പേർ ​െഎ.സി.യുവിലാണ്. പെരുന്നാൾ അവധിപ്രമാണിച്ച്​ ബുധനാഴ്​ച മുതൽ മേയ്​ 15വരെ കോവിഡ്​ രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കില്ലെന്ന്​ ആരോഗ്യമന്ത്രാലയം പ്രസ്​താവനയിൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.