ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ ഒമാൻ അപലപിച്ചു

മസ്കത്ത്​: ഫലസ്തീൻ നഗരമായ ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്​ട്ര സമൂഹം ഉത്തരവാദിത്തം കാട്ടണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഫലസ്​തീൻ ജനതക്കൊപ്പം നിൽക്കുമെന്നും അവർക്ക്​ ഒമാന്‍റെ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്​തമാക്കി. നിരപരാധികളായ സാധാരണക്കാർക്ക്​ ആവശ്യമായ സംരക്ഷണം ഉറപ്പ്​ വരുത്തണമെന്ന്​ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട്​ആവശ്യ​പ്പെട്ടു

Tags:    
News Summary - Oman condemns Israeli attack on Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.