ന്യൂയോർക്കിൽ നടക്കുന്ന കമ്മീഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വുമൺ 69-ാമത് സെഷനിൽ ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജ്ജാർ സംസാരിക്കുന്നു
മസ്കത്ത്: ഒമാനി സ്ത്രീകൾക്ക് ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെ പിന്തുണക്കുന്നതിന് മികച്ച അന്തരീക്ഷം ഒരുക്കുന്നതിൽ ഒമാൻ ശ്രദ്ധാലുവണെന്ന് സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജ്ജാർ പറഞ്ഞു. ഇത് അവരുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിക്കുന്നതിനും സഹായമായിട്ടുണ്ടെന്നും അവർ പറഞ്ഞു. ന്യൂയോർക്കിൽ നടക്കുന്ന
‘കമ്മീഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വുമൺ’ 69-ാമത് സെഷനിലാണ് ഇക്കാര്യം അവർ വ്യക്തമാക്കിയത്. ‘സ്ത്രീകളും സാങ്കേതികവിദ്യയും: ജി.സി.സി രാജ്യങ്ങളിലെ പ്രചോദനാത്മകമായ കഥകൾ’ എന്ന പേരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാ സാങ്കേതിക ആവശ്യങ്ങൾക്കും അനുയോജ്യമായ ഡിജിറ്റൽ ലബോറട്ടറികൾ അനുവദിച്ചും സൗകര്യങ്ങൾ വികസിപ്പിച്ചും വിദ്യാഭ്യാസ, തൊഴിലധിഷ്ഠിത സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ ഒമാൻ ശ്രദ്ധാലുവാണ്. തൊഴിൽ വിപണിയുടെ ആവശ്യകതകളുമായി സ്പെഷ്യലൈസേഷനുകൾ വിന്യസിക്കേണ്ടതിന്റെയും വിവിധ നൂതന ശാസ്ത്ര സാങ്കേതിക മേഖലകളിൽ യോഗ്യതയുള്ളതും പരിശീലനം ലഭിച്ചതുമായ ദേശീയ കേഡറുകളെ സാമ്പത്തിക മേഖലകൾക്ക് നൽകേണ്ടതിന്റെയും പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.
2024-2025 അധ്യയന വർഷത്തിൽ ശാസ്ത്ര സാങ്കേതിക തായി മന്ത്രി പറഞ്ഞു.അധിനിമേഖലയിൽ വനിതാ പ്രവേശന നിരക്കിൽ വർധനവ് ഉണ്ടായതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്ന ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെയും അന്താരാഷ്ട്ര -മാനുഷിക നിയമങ്ങളുടെ അഭൂതപൂർവമായ ലംഘനങ്ങളെയും മന്ത്രി അപലപിച്ചു. യുദ്ധകുറ്റകൃത്യങ്ങൾ, പീഡനം, വംശഹത്യ എന്നിവയുൾപ്പെടെയുള്ള മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ അവർ ചൂണ്ടിക്കാണിച്ചു.
സുഡാനിലെ സിവിലിയന്മാർക്കെതിരെ, പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള വിവിധ തരത്തിലുള്ള അക്രമങ്ങളെയും അക്രമങ്ങളെ ഡോ. അൽ നജ്ജാർ അപലപിച്ചു. മേഖലയിലെ ചില രാജ്യങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾ, സംഘർഷങ്ങൾ, യുദ്ധങ്ങൾ എന്നിവ അയൽ രാജ്യങ്ങളെയും മേഖലയിലെ മറ്റു ഭാഗങ്ങളെയും ബാധിക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. അത്തരം സാഹചര്യങ്ങളിൽ, സ്ത്രീകൾ നിർബന്ധിത കുടിയിറക്കത്തിനും കുടിയേറ്റത്തിനും വിധേയരാകുന്നു, കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങളുടെ നഷ്ടവും അനുഭവിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.