മസ്കത്ത്: മസ്കത്തിലെ പ്രമുഖ താമസ, വാണിജ്യ കേന്ദ്രമായ അല്‍ മൗജില്‍നിന്ന് മസ്കത്ത് സിറ്റി സെന്‍ററിലേക്ക് മുവാസലാത്ത് പുതിയ സര്‍വിസ് ആരംഭിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാളുകളെയും ബന്ധിപ്പിച്ചായിരിക്കും പുതിയ സര്‍വിസ്. അല്‍ ഖുവൈറിലെ ഹയര്‍ കോളജ് ഓഫ് ടെക്നോളജി, ബോഷര്‍ കമേഴ്സ്യല്‍ ഡിസ്ട്രിക്, അല്‍ ഗ്രൂബ, അസൈബ, ഗാല വഴിയായിരിക്കും പുതിയ സര്‍വിസ്. ഉച്ചക്ക് മൂന്നുമുതല്‍ രാത്രി പത്തു വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് ബസ് സര്‍വിസ് ഉണ്ടായിരിക്കും. സര്‍വിസ് ആരംഭിക്കുന്നതില്‍ മുവാസലാത്തുമായി സഹകരിക്കുമെന്ന് അല്‍ മൗജ് സി.ഇ.ഒ നാസര്‍ ബിന്‍ മസ്ഊദ് അല്‍ ശൈബാനിയും അറിയിച്ചു.
വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പൊതുഗതാഗതം അനിവാര്യമാണെന്ന് കണ്ടത്തെിയതിനാലാണ് പുതിയ സര്‍വിസ് ആരംഭിക്കുന്നതെന്ന് മുവാസലാത്ത് അധികൃതര്‍ പറഞ്ഞു. മസ്കത്ത് മേഖലയിലെ താമസയിടങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
പുതിയ സര്‍വിസ് പൊതു ഗതാഗത മേഖലയിലെ പ്രധാന സംഭവമായിരിക്കുമെന്ന് മുവാസലാത്ത് സി.ഇ.ഒ അഹമദ് ബിന്‍ അലി അല്‍ ബലൂഷി പറഞ്ഞു. ലോകനിലവാരമുള്ള ബസുകളാണ് സര്‍വിസിന് ഉപയോഗിക്കുന്നത്. നിലവില്‍ മുവാസലാത്ത് ബസ് സര്‍വിസിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ബസുകളും ജീവനക്കാരുടെ മികച്ച സേവനവും സര്‍വിസുകള്‍ നടത്തുന്നതിലെ കൃത്യനിഷ്ഠയും യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 350 ബസുകള്‍ കൂടി നിരത്തിലിറങ്ങുന്നതോടെ ഒമാനിലെ പൊതുഗതാഗത സംവിധാനം മികച്ചതായി മാറും. യാത്രക്കാരുടെ വിനോദത്തിന് വൈഫൈ അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. പൊതു ഗതാഗത സംവിധാനം ശക്തമാകുന്നതോടെ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പലരും ബസുകളെ ആശ്രയിക്കാന്‍ തുടങ്ങും. ഇത് റോഡുകളിലെ തിരക്ക് കുറക്കാന്‍ സഹായകമാവും.
അപകടങ്ങള്‍ കുറക്കാനും മറ്റും ഇത് വഴിയൊരുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി നിരവധി പദ്ധതികളാണ് മുവാസലാത്തിനുള്ളത്. അടുത്ത വര്‍ഷങ്ങളില്‍ വിവിധ തരത്തിലുള്ള ബസുകളും റോഡിലിറക്കും. ചെറിയ റൂട്ടുകളില്‍ സര്‍വിസ് നടത്താന്‍ പത്തു മീറ്റര്‍ നീളമുള്ള ബസും പ്രധാന റൂട്ടുകളില്‍ സാധാരണ ഇനത്തിലുള്ള 12 മീറ്റര്‍ നീളമുള്ള ബസുകളും 15 മുതല്‍ 20 വരെ ഡബ്ള്‍ ഡക്കര്‍ ബസുകളും സര്‍വിസിനത്തെും. ദുര്‍ഘ ദൂര സര്‍വീസുകള്‍ക്ക് ഇന്‍റര്‍ സിറ്റി ബസുകളും നിരത്തിലിറങ്ങുന്നതോടെ ബസ് ഗതാഗതം പൊതുജനങ്ങളുടേതായി മാറും. അതിനിടെ, റൂവിയിലെ പ്രധാന സ്റ്റേഷനില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
റൂവിയില്‍നിന്ന് ദീര്‍ഘദൂരത്തേക്കും അല്ലാതെയുമായി സര്‍വിസുകള്‍ വര്‍ധിച്ചതോടെ നിരവധി യാത്രക്കാര്‍ റൂവി സ്റ്റേഷനില്‍ ദിവസവും വന്നുപോവുന്നുണ്ട്. സര്‍വിസുകള്‍ വര്‍ധിക്കുന്നതോടെ ഇത് വര്‍ധിക്കുകയും ചെയ്യും.
ഇവര്‍ക്ക് വിശ്രമത്തിനും മറ്റുമായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. ബസ്സ്റ്റേഷനില്‍ ഇപ്പോള്‍തന്നെ ബസുകള്‍ പാര്‍ക് ചെയ്യാന്‍ വിഷമിക്കുകയാണ്. സര്‍വിസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.