മുലദ: ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഒമാൻ അത്ലറ്റിക്സ് ലീഗ് 2025 റൗണ്ട് രണ്ടിൽ ഇന്ത്യൻ സ്കൂൾ മുലദക്ക് തിളക്കമാർന്ന വിജയം. ഒമാൻ അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ഒമാൻ, ഇന്ത്യ, സുഡാൻ, അയർലൻഡ്, ശ്രീലങ്ക, ബ്രിട്ടൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 400ലധികം അത്ലറ്റുകൾ പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ മുലദയിൽനിന്നും 10 വിദ്യാർഥികൾ മികച്ചപ്രകടനങ്ങൾ കാഴ്ചവെച്ചു. അണ്ടർ 16, 18, 20 വിഭാഗങ്ങളിലായി വിവിധ ഇനങ്ങളിലായി എട്ട് മെഡലുകൾ സ്കൂൾ ടീം കരസ്ഥമാക്കി. നാല് സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ മെഡലുകൾ സ്കൂൾ സ്വന്തമാക്കി. കായിക മേഖലയിൽ സ്കൂളിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് വിദ്യാർഥികളുടെ പ്രകടനമെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യൻ സ്കൂൾ മുലദയിൽ നിന്നുള്ള മെഡൽ ജേതാക്കൾ
സ്വർണ മെഡലുകൾ നേടിയവർ: യാസിർ അറഫത്ത് ചിയാം (ഹാമർ ത്രോ അണ്ടർ 18 വിഭാഗം), ഇഷാൻ നഹാസ്(ലോങ് ജംപ്, അണ്ടർ 18 വിഭാഗം), ഇഷാൻ മുഹമ്മദ് (ലോങ് ജംപ്, അണ്ടർ 16 വിഭാഗം), മുഹമ്മദ് റിഹാൻ (ഹൈ ജംപ്, അണ്ടർ 20 വിഭാഗം) വെള്ളിമെഡലുകൾ നേടിയവർ: ജെറോം ജോസ് (ഷോട്ട്പുട്ട്,അണ്ടർ 18 വിഭാഗം), ജൂബൽ ആൻഡ്രൂസ് ബിനോ ( 2000 മീറ്റർ സ്റ്റീപ്പിൾചേസ്, അണ്ടർ 18) വെങ്കലമെഡലുകൾ നേടിയവർ: മുഹമ്മദ് ഫൗസാൻ ( ലോങ് ജമ്പ്, അണ്ടർ 18), അഹമ്മദ് യാസീൻ ബിൻ ഷബീർ(ഹൈ ജംപ്, അണ്ടർ 18 വിഭാഗം) മെഡലുകൾ കരസ്ഥമാക്കി അഭിമാനകരമായ നേട്ടം കൈവരിച്ച എല്ലാ വിദ്യാർഥികളെയും സ്കൂൾ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.