യെരേവനിൽ നടന്ന ഒമാൻ- അർമീനിയ യോഗം
മസ്കത്ത്: ഒമാനും അർമീനിയയും തമ്മിലുള്ള അഞ്ചാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനകൾ അർമീനിയൻ തലസ്ഥാനമായ യെരവാനിൽ നടന്നു.ഒമാനി പക്ഷത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ കാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയും അർമീനിയെ വിദേശകാര്യ ഉപമന്ത്രി വഹാൻ കോസ്തന്യനും നയിച്ചു. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇരുപക്ഷവും അവലോകനം ചെയ്യുകയും ഈ സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.
മസ്കത്തിൽ ഒരു റസിഡന്റ് എംബസി തുറക്കാനും അർമേനിയയിലേക്കുള്ള പ്രവേശനത്തിനായി ഒമാനി പൗരന്മാരെ ടൂറിസ്റ്റ് വിസയിൽനിന്ന് ഒഴിവാക്കാനുമുള്ള അർമേനിയയുടെ തീരുമാനത്തെ ശൈഖ് ഖലീഫ സ്വാഗതം ചെയ്തു.പരസ്പര താൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.