ഭിന്നശേഷിക്കാർക്ക് 100 തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്: ഭിന്നശേഷിയുള്ളവർക്കായി വിവിധ സർക്കാർ വകുപ്പുകളിൽ 100 തൊഴിൽ അവസരങ്ങൾ തുറന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പ്രഖ്യാപനം.

ജോലി ഒഴിവുകളിലേക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്നും മാർച്ച് 31 വരെ അപേക്ഷ സമർപ്പിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

ഓരോ തസ്തികയുടെയും നിബന്ധനകളും യോഗ്യതകളും ശ്രദ്ധാപൂർവം പരിശോധിച്ച ശേഷമേ അപേക്ഷ സമർപ്പിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.  

Tags:    
News Summary - Oman announces 100 job opportunities for people with disabilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.