ഒമാനും യമനും മസ്കത്തിൽ നടത്തിയ രാഷ്ട്രീയ കൂടിയാലോചന
മസ്കത്ത്: ഒമാനും യമനും മസ്കത്തിൽ രാഷ്ട്രീയ കൂടിയാലോചനകൾ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും അവലോകനം ചെയ്തു. ഒമാനി പക്ഷത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ കാര്യ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയും മറുഭാഗത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ കാര്യ അണ്ടർസെക്രട്ടറി ഡോ. മൻസൂർ അലി ബജാഷും നയിച്ചു.
രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അവലോകനം ചെയ്തു. സാമ്പത്തിക മേഖലയിലെ ഉഭയകക്ഷി സഹകരണം, വ്യാപാര വിനിമയം, ഇരു വിഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയ പ്രശ്നങ്ങൾ എന്നിവയും ചർച്ച ചെയ്തു. യമൻ പ്രശ്നത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും എല്ലാ കക്ഷികളുടെയും താൽപര്യങ്ങൾ കണക്കിലെടുക്കുന്ന, ന്യായവും സമഗ്രവുമായ ഒരു പരിഹാരത്തിലെത്തുന്നതിനുള്ള സമാധാന പ്രക്രിയ പുനരാരംഭിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരു വിഭാഗവും അഭിപ്രായങ്ങൾ കൈമാറി. പൊതു താൽപര്യമുള്ള പ്രാദേശിക വിഷയങ്ങളും അവർ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.