ഒമാൻ, മംഗോളിയ വിദേശകാര്യമന്ത്രിമാർ ധാരണ പത്രത്തിൽ ഒപ്പുവെക്കുന്നു
Posted On
date_range Updated On
date_range ഒമാനും മംഗോളിയയും കൂടുതൽ സഹകരണത്തിന്
മസ്കത്ത്: മംഗോളിയൻ വിദേശകാര്യ മന്ത്രി ബാറ്റ്മുൻഖ് ബാറ്റ്സെറ്റ്സെഗുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച നടത്തി.
മംഗോളിയയിലെ ഉലൻബതൂറിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സാമ്പത്തികം, വ്യാപാരം, നിക്ഷേപ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും അവലോകനം ചെയ്തു. ഇതു സംബന്ധിച്ച ധാരണ പത്രത്തിലും ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.