ഒമാൻ-ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദ്ർ ഹമദ് അൽബുസൈദി ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദ്ർ അബ്ദുൽ അതിയുമായി ഉഭയകക്ഷി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി.
കൈയ്റോയിൽ നടന്ന ഒമാനി-ഈജിപ്ഷ്യൻ സംയുക്ത സമിതിയുടെ 16-ാമത് സെഷന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ഉഭയകക്ഷി സഹകരണവും, വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ തന്ത്രപരമായി വികസിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.
രാഷ്ട്രീയ, സുരക്ഷാ തലങ്ങളിൽ ഇരു രാജ്യങ്ങളുടെയും ആശങ്കകളും താൽപര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രാദേശിക വിഷയങ്ങളും വികസനങ്ങളും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. വിവിധ വെല്ലുവിളികളെയും പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുന്നതിൽ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.