ഒമാൻ അംബാസഡർ റുവ ഇസ്സ അൽ സദ്ജലി ബെൽജിയം
രാജാവ് ഫിലിപ് ലിയോപോൾഡ് ലൂയിസ് മേരിക്കൊപ്പം
Posted On
date_range Updated On
date_range ഒമാൻ അംബാസഡർ അംഗീകാര പത്രം കൈമാറി
മസ്കത്ത്: ബെൽജിയത്തിൽ പുതുതായി ചുതലയേൽക്കുന്ന ഒമാൻ അംബാസഡർ അംഗീകാര പത്രങ്ങൾ കൈമാറി. ബ്രസൽസിൽ നടന്ന ചടങ്ങിൽ ഒമാൻ അംബാസഡർ റുവ ഇസ്സ അൽ സദ്ജലി ബെൽജിയം രാജാവ് ഫിലിപ് ലിയോപോൾഡ് ലൂയിസ് മേരിക്കാണ് യോഗ്യതാപത്രം സമർപ്പിച്ചത്.
ഫിലിപ് രാജാവിനും ബെൽജിയത്തിലെ ജനങ്ങൾക്കും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ അംബാസഡർ കൈമാറി. സുൽത്താനും ഒമാനി ജനതക്കുമുള്ള തന്റെ ആശംസകൾ അറിയിക്കാൻ ബെൽജിയൻ രാജാവ് അംബാസഡറോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.