മസ്കത്ത്: പുതിയ ബോയിങ് 787 ഡ്രീംലൈനർ സ്വന്തമാക്കി ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ.
എയർലൈനിന്റെ ഫ്ലീറ്റ് വിപുലീകരണത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ടാണ് പുതിയ വിമാനമെത്തിച്ചത്.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏ4ഒ-എസ്.ജെ രജിസ്റ്റർ ചെയ്താണ് പുതിയ ബോയിങ് 787 ഡ്രീംലൈനർ രംഗത്തിറക്കുന്നത്. വിമാനം എത്തിയതായി ഒമാൻ എയറാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആംസ്റ്റർഡാം, പാരീസ്, ക്വാലാലംപൂർ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് പുതിയ ഡ്രീംലൈനർ ഉടൻ സർവിസ് ആരംഭിക്കുമെന്ന് എയർലൈൻ അറിയിച്ചു. ഒമാൻ എയറിന്റെ വളർന്നുവരുന്ന ദീർഘദൂര സർവിസ് മേഖലക്ക് ഇത് വലിയ നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.