ഒമാൻ കൃഷിക്കൂട്ടം വിത്ത് വിതരണം സാബ്രി ഹാരിദിന് വിത്ത് പാക്കറ്റ് നൽകി അഡ്മിൻ വിനോദ് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒമാനിലെ പ്രവാസികളെ ജൈവകൃഷിയിൽ പ്രോത്സാഹിപ്പിക്കുന്ന പ്രവാസി കൂട്ടായ്മയായ ഒമാൻ കൃഷിക്കൂട്ടം വിത്ത് വിതരണം സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ വിത്ത് വികസന ഏജൻസികളിൽനിന്നും ഒമാനിലെ നഴ്സറികളിൽനിന്നും ശേഖരിച്ച വിത്തുകളാണ് വിതരണം ചെയ്തത്.
കൂട്ടായ്മയുടെ പന്ത്രാണ്ടാമത് വിത്ത് വിതരണമാണ് മസ്കത്തിൽ നടന്നത്. റുസൈലിലെ സ്വകാര്യ റസ്റ്റാറന്റിൽ നടന്ന വിത്ത് വിതരണ പരിപാടിയിൽ ഷൈജു വെത്തോട്ടിലിൽ അധ്യക്ഷത വഹിച്ചു. ഒമാൻ കൃഷിക്കൂട്ടം അഡ്മിൻ വിനോദ് സാബ്രി ഹാരിദിനും കുടുംബത്തിനും ആദ്യ വിത്ത് പാക്കറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിനാളുകൾക്ക് ആവശ്യമായ വിത്തുകൾ സൗജന്യമായി വിതരണം നടത്തി.
സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒമാൻ കൃഷിക്കൂട്ടം വീടുകളിലെ ടെറസിലും കുറഞ്ഞ സ്ഥലത്തും കൃഷി ചെയ്യാൻ വീട്ടമ്മമാർക്ക് വലിയ പ്രോത്സാഹനമാണ് നൽകിവരുന്നത്. കേരളത്തിലെ വിവിധ വിത്ത് വികസന ഏജൻസികളിൽനിന്നും ഒമാനിലെ നഴ്സറികളിൽനിന്നും ശേഖരിച്ച ഉയർന്ന നിലവാരമുള്ള പച്ചക്കറി വിത്തുകളാണ് അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തത്. ഒമാനിലെ കൃഷിരീതിയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് സുനി ശ്യാം, രശ്മി സന്ദീപ് എന്നിവർ മറുപടി നൽകി.
സുഹാർ, ബുറൈമി, സലാല എന്നിവിടങ്ങളിലും അടുത്ത ആഴ്ചകളിൽ വിത്ത് വിതരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.