മസ്കത്ത്: ഖരീഫ് സീസൺ ആസ്വദിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന സന്ദർശകരെ ആകർഷിക്കാനായി ഒമാൻ എക്രോസ് ഏജസ് മ്യൂസിയം പ്രത്യേക കാമ്പയിൻ തുടങ്ങി. രാജ്യത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ പാരമ്പര്യത്തെയും സമ്പന്നതയെയും പരിചയപ്പെടുത്തുന്ന മേള ‘ദമക് വാസിൽ’എന്ന തലക്കെട്ടിലാണ് ഒരുക്കിയിട്ടുള്ളത്.
നിസ്വയിൽനിന്ന് കാറിൽ 15 മിനിറ്റ് മാത്രം യാത്ര ചെയ്താൽ എത്തിച്ചേരുന്ന മാനയിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 16ാം നൂറ്റാണ്ടിൽ രാജ്യത്തിന്റെ ഭരണ തലസ്ഥാനമായിരുന്നു ഇവിടം. രാജ്യത്തെ പൈതൃക സമ്പത്തുക്കളായ പുരാതന കോട്ടകൾ, കൊട്ടാരങ്ങൾ, ഗ്രാമങ്ങൾ എന്നിവയുടെ പരിസര പ്രദേശം കൂടിയാണിത്.
ഒമാന്റെ ചരിത്രത്തെ അടുത്തറിയാൻ ഇന്ററാക്ടിവ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങളാണ് മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്. ഒമാനിലെ ആദിമ ജനതകളെയും തുടർന്നുവന്ന ഭരണകൂടങ്ങളെയും അടുത്തറിയാനും മനസ്സിലാക്കാനും സന്ദർശനത്തിലൂടെ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.