മസ്കത്ത്: ‘റാൻസംവെയർ’ സൈബർ ആക്രമണങ്ങൾ ഒമാനിലേക്ക് പടരാതിരിക്കാൻ സുസജ്ജമായ പ്രതിരോധ സംവിധാനം ഒരുക്കിയതായി ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി അറിയിച്ചു. ഒമാനിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാണ്. റാൻസംവെയർ ബാധിച്ചതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിൽനിന്ന് ഒരു കേസ് മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടുതൽ ആക്രമണങ്ങൾ ഒഴിവാക്കുന്നതിനും വിവര നഷ്ടം ഒഴിവാക്കുന്നതിനുമായി ഇവിടത്തെ കമ്പ്യൂട്ടറുകളെല്ലാം ഷട്ട്ഡൗൺ ചെയ്ത് പ്രതിരോധ നടപടികൾ കൈക്കൊണ്ടതായും െഎ.ടി.എ പ്രസ്താവനയിൽ അറിയിച്ചു.
നിരവധി സർക്കാർ സ്ഥാപനങ്ങളും തങ്ങളുടെ സെർവറുകളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ച് പരിശോധനാ നടപടികൾ കൈക്കൊണ്ടു.
ഒാരോ സർക്കാർ സ്ഥാപനങ്ങൾക്കും സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി സുസജ്ജമായ സംഘങ്ങൾ ഉണ്ടെന്നും െഎ.ടി.െഎ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.