Posted On
date_range Updated On
date_range വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു
മത്ര: മുസ്‍ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ നിര്യാണത്തിൽ മത്ര കെ.എം.സി.സി, സുന്നി സെന്റർ സംയുക്തമായി അനുശോചനം സംഘടിപ്പിച്ചു. ശൈഖ് അബ്ദുറഹ്മാൻ ഉസ്താദ് പ്രാർഥന നടത്തി. മത്ര കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ മാസ്റ്റർ സംസാരിച്ചു.
സംസ്ഥാനത്തിന്റ അടിസ്ഥാന വികസന കാര്യങ്ങളിൽ നൂതന ആശയങ്ങൾ കൊണ്ടുവന്ന പൊതുമരാമത്ത്, വ്യവസായ, സാമൂഹിക ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്ത പ്രഗല്ഭനായ മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞെന്ന് യോഗം അഭിപ്രായപ്പെട്ടു. ജി.ടി.ഒ മസ്ജിദിൽ നടന്ന അനുശോചന സദസ്സിൽ വി.കെ. ഇബ്രാഹിം കുഞ്ഞ്, മത്രയിൽ ദീർഘകാലം പ്രവാസിയായിരുന്ന കക്കറ അഷ്‌റഫ് എന്നിവർക്ക് വേണ്ടിയുള്ള മയ്യത്ത് നമസ്കാരവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.