മസ്കത്ത്: അസംസ്കൃത എണ്ണ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ചെലവുചുരുക്കൽ പദ്ധതിയുമ ായി ഒമാൻ. ഇതനുസരിച്ച് നടപ്പു സാമ്പത്തിക വർഷത്തിൽ പൊതുമേഖല 10 ശതമാനം ചെലവ് ചുരുക ്കണമെന്നാണ് ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുന്നത്. എണ്ണവില കുറഞ്ഞത് കാരണമുള്ള വെല്ലുവിളി ഒഴിവാക്കാനും പൊതുഫണ്ടിെൻറ ലഭ്യത ഉറപ്പാക്കാനും ബജറ്റ് കമ്മി ഒഴിവാക്കാനുമാണ് നടപടിയെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.അസംസ്കൃത എണ്ണവില ബുധനാഴ്ച 23.73 ഡോളറായി കുറഞ്ഞിരുന്നു. 17 വർഷത്തിനുള്ളിലെ ഏറ്റവും വലിയ വിലയിടിവാണിത്. എണ്ണ വിലയിടിവ് ഒമാെൻറ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് പുതിയ നടപടി.ചെലവ് ചുരുക്കലിെൻറ ഭാഗമായി സർക്കാർ സ്ഥാപനങ്ങൾക്ക് നിരവധി നടപടികളാണ് ധനകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. പുതിയ ബിസിനസ് പ്രവർത്തനങ്ങൾ നടത്തുന്നതിനായി സർക്കാർ മേഖലയിൽ പുതിയ കമ്പനികളും സ്ഥാപനങ്ങളും ആരംഭിക്കരുതെന്ന് നിർദേശത്തിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ ബോണസും സ്ഥാനക്കയറ്റവും ഒഴിവാക്കുകയും ചെയ്യണം.
നിലവിലെ സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിൽ പുതിയ എന്തെങ്കിലും പദ്ധതികൾ ആരംഭിക്കുന്നുണ്ടെങ്കിൽ സ്വകാര്യ മേഖലക്ക് മുൻതൂക്കം നൽകണം. സർക്കാർ-സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് നിർദേശം. സാമൂഹിക ഉത്തരവാദിത്ത പദ്ധതിക്കായി നീക്കിവെക്കുന്ന തുകയുടെ ഒരുഭാഗം തൊഴിൽ പരിശീലന പദ്ധതികൾക്കായി മാറ്റിവെക്കണമെന്നും ഉത്തരവിൽ പറയുന്നു.ചെലവ് ചുരുക്കുന്നതിെൻറ ഭാഗമായി വിദേശ രാജ്യങ്ങളിൽ നടക്കുന്ന എല്ലാ സമ്മേളനങ്ങളും കോഴ്സുകളും നിർത്തണമെന്നും സർക്കാർ സ്ഥാപനങ്ങൾക്ക് നേരത്തേ മന്ത്രാലയം നിർദേശം നൽകിയിരുന്നു.
അതോടൊപ്പം എല്ലാ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ബജറ്റ് വിഹിതത്തിൽ അഞ്ചു ശതമാനം കുറവ് വരുത്തണം. ഇത്തരം സ്ഥാപനങ്ങളും ബജറ്റുകൾ പുനഃക്രമീകരിക്കുകയും സ്ഥാപനങ്ങൾക്കാവശ്യമായ ഉപഭോക്തൃ ഉൽപന്നങ്ങൾ വാങ്ങുന്നതിൽ മുൻഗണനക്രമം അനുസരിച്ച് മാറ്റംവരുത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.