ഒ.ഐ.സി.സി ഇബ്രി റീജനൽ കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി
മസ്കത്ത്: രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ ഇ.ഡിയെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും സി.പി.എം പ്രവർത്തകർ കോൺഗ്രസിന്റെ ഓഫിസുകൾ തല്ലി ത്തകർത്തതിൽ പ്രതിഷേധിച്ചും ഒ.ഐ.സി.സി ഇബ്രി റീജനൽ കമ്മിറ്റി യോഗം ചേർന്നു. മോദിയും പിണറായിയും ഒരേ നാണയത്തിന്റെ ഇരു വശങ്ങങ്ങളാണെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. സെൻട്രൽ കമ്മിറ്റി അംഗം ഇ.എം. ഷബീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എസ്. ഡാനിയേൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് യഹിയ ബഷീർ മുഖ്യ പ്രഭാഷണം നടത്തി. നൗഷാദ് ജോനകപ്പുറം, നാസർ അസീസ്, വിനൂപ്, സുഹൈൽ, ഹുസൈൻ, സുബൈർ കരുനാഗപ്പള്ളി, നിസാർ, സിയാദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിഹാബ് തട്ടാരുകുറ്റിയിൽ സ്വാഗതവും ട്രഷറർ മുരളീധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.