ഒഡീഷയിലെ ട്രെയിൻ അപകടം; ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചിച്ചു

മസ്കത്ത്​: ഇന്ത്യയിലെ ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്​ അനുശോചിച്ചു. അപകടത്തിന്​ ഇരയായ കുടുംബങ്ങളോടും ഇന്ത്യൻ ജനതയോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുകയാണെന്ന്​ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സുൽത്താൻ ആശംസിച്ചു.

ഒ​​ഡി​​ഷ​​യി​​ലെ ബാ​​ല​​സോ​​റി​​ൽ പാ​​ളം തെ​​റ്റി​​യ യശ്വ​​ന്ത്പു​​ർ-​​ഹൗ​​റ എ​​ക്സ്പ്ര​​സി​ലേ​ക്ക് കോ​​റ​​മ​​ണ്ഡ​​ൽ എ​​ക്സ്പ്ര​​സ് ഇ​​ടി​​ച്ചു​​ക​​യ​​റി ഉണ്ടായ അപകടത്തിൽ 261ആളുകൾ മരിച്ചതായാണ്​ കണക്കാക്കുന്നത്​. വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു അപകടം. 900 പേർക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോർട്ട്. മ​​ര​​ണ​സം​​ഖ്യ ഉ​​യ​​രുമെന്നാണ്​ അധികൃതർ നൽകുന്ന വിശദീകരണം. പരിക്കേറ്റവരെ ബാ​​ല​​സോ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അടക്കം സർക്കാർ, സ്വകാര്യ ആ​ശു​പ​​ത്രികളി​ലാണ്​ പ്ര​​വേ​​ശി​​പ്പി​​ച്ചിരിക്കുന്നത്​.

Tags:    
News Summary - Odisha Train Accident: Condolences from Sultan of Oman Haitham bin Tarik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.