അബ്ദുൽ ലത്തീഫ്

ഒ.സി.സി.ഐ തെരഞ്ഞെടുപ്പ്​: അബ്​ദുൽ ലത്തീഫിന്​ വിജയം

മസ്കത്ത്​: ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ബോർഡ് ഓഫ് ഡയറക്‌ടറിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബദർസമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്‍റെ മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫിന്​ വിജയം. വിദേശ പ്രതിനിധിയായാണ്​ ഇദ്ദേഹം വിജയിച്ചിട്ടുള്ളത്​. ഒമ്പത് വിദേശികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെ മൂന്ന് പേര്‍ മലയാളികളായിരുന്നു. ചൊവ്വാഴ്ച രാത്രി പത്ത്​ മണിയോടെയായിരുന്നു ഫലം പുറത്ത്​ വന്നത്​

രാവിലെ എട്ട്​ മുതൽ വൈകീട്ട്​ ആറുവരെയായിരുന്നു വോട്ടെടുപ്പ്​. വോട്ട്​ ചെയ്യാനായി ഗവർണറേറ്റുകളിൽ വിപുലമായ സൗകര്യം ഏർ​പ്പെടുത്തിയിരുന്നു. ഇലക്​​ട്രോണിക്​ വോട്ടിങ്​ രീതിയാണ്​ പോളിങ്​ രേഖപ്പടുത്താനായി ഒരുക്കിയിരുന്നത്​.

മസ്‌കത്തിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, ദോഫാറിലെ സുൽത്താൻ ഖാബൂസ് കോംപ്ലക്സ് ഫോർ കൾച്ചർ ആൻഡ്​ എന്റർടെയിൻമെന്റ് കേന്ദ്രം, മുസന്ദം ഗവർണറേറ്റിലെ ഖസബ്, ദിബ്ബ വിലായത്തുകളിലെ ഒ.സി.സി.ഐ ആസ്ഥാനം, മറ്റു ഗവർണറേറ്റുകളിൽ ഒ.സി.സി.ഐയുടെ ഭരണ ആസ്ഥാനത്തായിരുന്നു വോട്ടെടുപ്പ്​ നടന്നിരുന്നത്​.

സാമൂഹിക- വിദ്യാഭ്യാസ മേഖലകളിലെ സാന്നിധ്യമായ വി.എം.എ. ഹകീം, സാമൂഹിക പ്രവർത്തകനായ സുഹാർ ഷിപ്പിങ് കമ്പനി മാനേജിങ് ഡയറക്ടർ അബ്രഹാം രാജു എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്ന മറ്റ്​ മലയാളികൾ. ആദ്യമായാണ് ചേംബർ ഓഫ് കോമേഴ്സിലേക്ക് വിദേശികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്.

Tags:    
News Summary - OCCI Election: Abdul Latheef won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.